സൗദിയിലേക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക് നീക്കൽ: സംശയങ്ങൾക്ക് മറുപടി
ഒരു വിദേശ തൊഴിലാളി റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോകുകയും വിസ എക്സപയർ ആകുകയും ചെയ്‌താൽ പിന്നീട് സൗദിയിലേക്ക് മൂന്ന് വർഷത്തെ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്ന നിയമം ഒഴിവാക്കിയ വാർത്ത അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തപ്പോൾ നിരവധി ആളുകൾ വിവിധ സംശയങ്ങൾ ഉന്നയിച്ച് ബന്ധപ്പെടുന്നുണ്ട്. കൂടുതൽ പേരും ചോദിച്ച നാല് സംശയങ്ങളും അവക്കുള്ള ഉത്തരങ്ങളും കാണാം.
ചോദ്യം: റി എൻട്രി വിസയിൽ പോയി മടങ്ങി വരാത്തവർക്കുള്ള പ്രവേശന വിലക്ക് നീക്കിയ വാർത്ത സൗദിയിലെ അറബ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ?. ഉത്തരം: ഉണ്ട്. സൗദിയിലെ പ്രമുഖ ദിനപത്രങ്ങൾ ആയ ഉക്കാള്, അൽ വത്വൻ എന്നിവയെല്ലാം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചോദ്യം: വിലക്ക് നീക്കിയ നിയമം, നിലവിൽ റി എൻട്രി വിസ എക്സ്പയർ ആയി നാട്ടിൽ ഉള്ളവർക്ക് ബാധകമാകുമോ അതോ ഇനി പോകുന്നവർക്ക് മാത്രമായിട്ടുള്ളതാണോ ? ഉത്തരം: എല്ലാവർക്കും ഒരു പോലെ ബാധകമാകും. നേരത്തെ നാട്ടിലുള്ളവർക്കും 3 വർഷം തികയാതെ സൗദിയിലേക്ക് പ്രവേശിക്കാം.
ചോദ്യം: ഇത് സംബന്ധിച്ച് എന്തെങ്കിലും സൂചന ജവാാസാത്ത് ഔദ്യോഗിക അക്കൗണ്ടുകളിൽ ഉണ്ടോ ? ഉത്തരം: ഉണ്ട്. റി എൻട്രി എക്സ്പയർ ആയവർക്ക് പുതിയ വിസയിൽ പഴയ കഫീലിൻ്റെ അടുത്തേക്കോ പുതിയ ഒരു കഫീലിൻ്റെ അടുത്തേക്കോ മടങ്ങി വരാമെന്ന ജവാസാത്തിന്റെ ഇന്നത്തെ വിശദീകരണത്തിൽ പ്രവേശന വിലക്ക് കാലമോ മറ്റോ സൂചിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. നേരത്തെ പുതിയ കഫീലിനടുത്തേക്കാണെങ്കിൽ 3 വർഷ വിലക്ക് ജവാസാത്ത് പതിവായി സൂചിപ്പിക്കാറുണ്ടായിരുന്നു.
ചോദ്യം: ഇത് സംബന്ധിച്ച് ജവാസാത്തിന്റെ സർക്കുലർ വല്ലതും ഉണ്ടോ ? ഉത്തരം: ഉണ്ട് , സോഷ്യൽ മിഡിയയിൽ പ്രചരിക്കുന്ന ,റിയാദ് എയർപ്പോർട്ട് ജവാസാത്ത് മേധാവി ആയിദ് അൽ ഖഹ്താനി ഒപ്പ് വെച്ച, റിയാദ് എയര്പോര്ട്ടിലെ വിവിധ വകുപ്പുകളിലേക്കുള്ള സർക്കുലറിൽ പഴയ വിലക്ക് ഒഴിവാക്കിയതായും മൂന്ന് വർഷ വിലക്കുള്ളവരെ സൗദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
BY: ജിഹാദുദ്ദീൻ അരീക്കാടൻ.
ALSO READ: സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ പോയി മടങ്ങാത്തവർക്ക് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ പ്രവേശന വിലക്ക് നീക്കി
https://arabianmalayali.com/2024/01/17/49454/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa