ബൂഫിയയിൽ നിന്ന് സാധാരണക്കാരനെപ്പോലെ സാധനം വാങ്ങി ഇറങ്ങിപ്പോകുന്നത് ഖത്തർ അമീറോ ? യാഥാർഥ്യം ഇതാണ്
കഴിഞ്ഞ വാരം മലയാളം സോഷ്യൽ മീഡിയകളിലടക്കം ട്രെൻഡ് ആയ ഒരു വീഡിയോ ആയിരുന്നു ഖത്തർ അമീർ ശൈഖ് തമീം ഒരു ബൂഫിയയിൽ നിന്ന് സാധാരണക്കാരനെപ്പോലെ സാധനം വാങ്ങി പുറത്തിറങ്ങുന്ന രംഗം.
ഒരു സമ്പന്ന രാജ്യത്തിന്റെ ഭരണാധികാരിയായിട്ടും, ആളും പരിവാരങ്ങളും സഹായിക്കാനുണ്ടായിട്ടും ഒരു സാധാരണക്കാരാനെപ്പോലെ ബൂഫിയയിൽ കയറി സാധനങ്ങൾ വാങ്ങി പുറത്തിറങ്ങുന്ന സിംപിൾ ആയ മനുഷ്യൻ എന്ന നിലയിൽ ഒക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ പ്രസതുത രംഗം പ്രസിദ്ധീകരിച്ചവർ വിശദീകരിച്ചത്.
എന്നാൽ ഇത് ശൈഖ് തമീം അല്ലെന്നും ശൈഖ് തമീമിനോട് രൂപസാദൃശ്യമുള്ള ഖത്തർ പൗരൻ ആയ ഖാലിദ് അൽ ഹമുദ് ആണെന്നും അറബ് മീഡിയകൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം പ്രസ്തുത വ്യക്തി ശൈഖ് തമീം ആണെന്ന തെറ്റിദ്ധാരണയിൽ ആയിരക്കണക്കിനാളുകൾ പ്രസ്തുത വീഡിയോ ഇതിനകം ഷെയർ ചെയ്തിട്ടുണ്ട് എന്നതാണ് രസകരം.
ഖത്തർ അമീർ ശൈഖ് തമീമിന്റെ രൂപ സാദൃശ്യമുള്ള ഖത്തർ പൗരൻ ഖാലിദ് അൽ ഹമുദ് എന്ന വ്യക്തി ഒരു ബൂഫിയയിൽ നിന്ന് സാധനങ്ങൾ വാങ്ങി പുറത്തിറങ്ങുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa