മുൻ പരിചയമില്ലാത്ത ഒരു കുട്ടിക്ക് തന്റെ കിഡ്‌നി ദാനം ചെയ്ത് സൗദി പൗരൻ; തീരുമാനം അറിയിച്ചപ്പോൾ സൗദി പൗരന്റെ ഭാര്യയുടെ പ്രതികരണം ഇതായിരുന്നു
സൗദി പൗരനായ ഹുസൈൻ ആൽ ഷബീബ് തന്റെ വൃക്ക ദാനം ചെയ്ത കഥ അൽ ഇഖ്ബാരിയയുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ശ്രദ്ധേയമാകുന്നു.
തനിക്ക് നേരത്തെ ഒരു മുൻ പരിചയവുമില്ലാത്ത ജവാദ് അനാസ്വിർ എന്ന കുട്ടിക്ക് വൃക്ക ദാനം ചെയ്യാൻ സാധിച്ചത് ഒരു ദൈവിക ദാനമാണെന്നും തന്റെ തീരുമാനത്തിൽ ഒട്ടും മടിച്ചില്ലെന്നും ഹുസൈൻ ചൂണ്ടിക്കാട്ടി.
”കുട്ടിക്ക് വൃക്ക ആവശ്യമുള്ള ഒരു സന്ദേശം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വായിച്ചപ്പോൾ, അത് അല്ലാഹുവിൽ നിന്ന് എന്നിലേക്കെത്തിയ സമ്മാനമായി ഞാൻ കണക്കാക്കി. കുട്ടിക്ക് വൃക്ക നൽകാൻ ഞാൻ തീരുമാനിച്ചു”. ഹുസൈൻ പറയുന്നു.
തുടർന്ന് തന്റെ ഭാര്യയോട് സന്ദേശത്തെക്കുറിച്ചും വൃക്ക സംഭാവന നൽകാനുള്ള തീരുമാനത്തെക്കുറിച്ചും പറഞ്ഞപ്പോൾ, അവൾ അവനോട് പറഞ്ഞു: ”എന്റെ വികാരം വിവരണാതീതമാണ്,ഞാൻ ആ കുട്ടിയെ എന്റെ മകനെപ്പോലെയാണ് കണക്കാക്കുന്നത്. അവന്റെ സ്ഥാനത്ത് എന്റെ മകൻ ആയിരുന്നെങ്കിൽ ഞാൻ ഒരിക്കലും കുറവ് വരുത്താൻ ആഗ്രഹിക്കില്ലായിരുന്നു”.
സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു, ഹുസൈൻ ഷബീബ് ഞങ്ങളെ വലിയ ഉതസാഹത്തോടെ ബന്ധപ്പെടുകയും ചെയ്തു”. 6 വർഷമായി കുട്ടിക്ക് വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa