സൗദിയിൽ സുരക്ഷാ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 20,000 റിയാൽ വരെ പിഴ
റിയാദ്: സുരക്ഷാ നിരീക്ഷണ ക്യാമറ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിരോധിത സ്ഥലങ്ങളിൽ സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചാൽ ഓരോ ലംഘനത്തിനും 10,000 റിയാൽ എന്ന തോതിൽ പിഴ ചുമത്തും.
വ്യവസ്ഥകളുമായി ബന്ധപ്പെട്ട രേഖയിൽ പറഞ്ഞിരിക്കുന്ന കാലയളവ് അനുസരിച്ച് റെക്കോർഡിംഗുകൾ സൂക്ഷിക്കാത്തതിന്റെ ലംഘനത്തിന് 5,000 റിയാൽ പിഴയാണ് ചുമത്തുക.
നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് റെക്കോർഡിംഗുകൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുകയോ സുരക്ഷാ നിരീക്ഷണ ക്യാമറ സംവിധാനത്തിന്റെ ഉപകരണങ്ങളോ റെക്കോർഡിംഗുകളോ നശിപ്പിക്കുകയോ ചെയ്യുന്ന ആർക്കും 2,0000 റിയാൽ പിഴ ചുമത്തുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa