സൗദിയിൽ ടിക് ടോക് വഴി സാധനങ്ങൾ വില്പന നടത്തിയ പ്രവാസി അറസ്റ്റിൽ
റിയാദ്: വാണിജ്യ രജിസ്റ്ററോ ഇൻവെസ്റ്റ്മെന്റ് ലൈസൻസോ ഇല്ലാതെ ഇ-കൊമേഴ്‌സ് പ്രവർത്തനം നടത്തിയ ഏഷ്യക്കാരനെ റിയാദിൽ വാണിജ്യ മന്ത്രാലയത്തിന്റെ സൂപ്പർവൈസറി ടീമുകൾ അറസ്റ്റ് ചെയ്തു.
റിയാദിലെ താമസസ്ഥലത്ത് ഇലക്ട്രോണിക് സാധനങ്ങൾ സൂക്ഷിച്ഛ് വില്പനക്കായി ടിക് ടോക് വഴി പരസ്യം ചെയ്യുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്.
ഇയാളുടെ സ്റ്റോർ അടച്ച് പൂട്ടിയ അധികൃതർ നിയമ നടപടികൾ സ്വീകരിക്കാനായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
ഷോപ്പർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, നിയമങ്ങൾ പാലിക്കാത്ത സ്റ്റോറുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവർക്കെതിരെ നിയമപരമായ പിഴകൾ ചുമത്തുകയും ചെയ്യുമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി. മന്ത്രാലയം പുറത്ത് വിട്ട വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa