ശക്തമായ കൊടുങ്കാറ്റിനെ മറി കടന്ന് സൗദിയ വിമാനം ഹീത്രു എയർപ്പോർട്ടിൽ ലാൻഡ് ചെയ്യുന്ന വീഡിയോ വൈറലാകുന്നു
ലണ്ടനിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഇഷ കൊടുങ്കാറ്റിനെ മറി കടന്ന് സൗദി എയർലൈൻസ് വിമാനം ഹീത്രു എയർപോർട്ടിൽ വിജയകരമായി ലാൻഡ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ശക്തമായ കൊടുങ്കാറ്റും വീശിയടിക്കുന്ന പൊടിപടലങ്ങളും വകവെക്കാതെ വിമാനം നിയന്ത്രിക്കാൻ സൗദിയയുടെ പൈലറ്റ് ഹസൻ ഗ്വാമിദിക്ക് സാധിച്ചു,
നിരവധി വിമാനങ്ങൾ ഇറങ്ങാൻ കഴിയാതെ വന്നിട്ടും ഒരു നിമിഷം പോലും ലാൻഡ് ചെയ്യാൻ മടിച്ചില്ലെന്ന് പൈലറ്റ് ഗ്വാമിദി വെളിപ്പെടുത്തി.
”കാറ്റിന്റെ വേഗത മാറിയിട്ടും ലാൻഡ് ചെയ്യാൻ ഞാൻ തീരുമാനിച്ചു, അതേസമയം ലാൻഡിംഗ് എന്ന ആശയം ഏത് നിമിഷവും മാറ്റാമായിരുന്നു”.
തനിക്ക് 28 വർഷത്തെ വ്യോമയാന പരിചയമുണ്ടെന്നും 16,000 മണിക്കൂറിലധികം പറന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദിയ വിമാനം ഹീത്രു എയർപ്പോർട്ടിൽ ലാൻഡ് ചെയ്യുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa