സൗദിയിൽ നിന്ന് റി എൻട്രിയിൽ വന്ന് മടങ്ങാത്തവർക്ക് സന്തോഷ വാർത്ത: നേരത്തെ ഉണ്ടായിരുന്ന നിബന്ധനകൾ ഒഴിവാക്കി വിസ സ്റ്റാംബിംഗ് ആരംഭിച്ചു
സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ നാട്ടിലെത്തി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങാത്ത പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തയുമായി ട്രാവൽ ഏജൻസികൾ.
മുംബൈ കോൺസുലേറ്റിൽ ഇപ്പോൾ ഇത്തരക്കാരുടെ പാസ്പോർട്ടിൽ പുതിയ വിസ സ്റ്റാംബ് ചെയ്യാൻ കൊടുക്കുംബോൾ നേരത്തെ ആവശ്യപ്പെട്ടിരുന്ന രേഖകൾ ഒന്നും ചോദിക്കുന്നില്ല എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.
നേരത്തെ ഇത്തരത്തിൽ മൂന്ന് വർഷം ആകാത്തവർ പുതിയ കഫീലിന്റെ പുതിയ വിസക്ക് പോകാൻ പാസ്പോർട്ട് കോണ്സുലേറ്റിൽ സമർപ്പിക്കുമ്പോൾ സ്റ്റാമ്പ് ചെയ്ത് ലഭിക്കാൻ പല നൂലാമാലകളും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സമർപ്പിച്ച ഇത്തരം കേസുകളിൽ യാതൊരു രേഖയും കോൺസുലേറ്റ് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.
ഏതാനും ദിവസം മുംബായിരുന്നു റി എൻട്രി വിസയിൽ പോയി മടങ്ങാത്തവർക്ക് നിലവിലുണ്ടായിരുന്ന മൂന്ന് വർഷ വിലക്ക് ജവാസാത്ത് ഒഴിവാക്കിയത്. ഇത് നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു.
പല പ്രവാസികളും അവധിയിൽ നാട്ടിലെത്തി വിസ കാലാവധിക്കുള്ളിൽ പല കാരണങ്ങൾ കൊണ്ടും മടങ്ങാൻ കഴിയാതെ വരികയും, നാട്ടിലിരുന്ന് ഇഖാമയും വിസയും പുതുക്കാൻ കഫീൽ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് മറ്റൊരു വിസയിൽ പോകാൻ മൂന്ന് വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയുമായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ മൂന്ന് വർഷ വിലക്ക് നീക്കിയതിനാൽ മറ്റൊരു ജോലിയോ വിസയോ കണ്ടെത്തി ഏത് സമയവും സൗദിയിലേക്ക് മടങ്ങാം എന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa