സൗദിയിൽ “ഡെസേർട്ട് ഡ്രീം” ട്രെയിൻ വരുന്നു
റിയാദ്: സൗദി റെയിൽവേ കമ്പനിയായ “എസ്എആർ” ഉം ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള ഇറ്റാലിയൻ ആഴ്സനാലെ ഗ്രൂപ്പും കിംഗ്ഡം, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ആദ്യമായി “ഡെസേർട്ട് ഡ്രീം” ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.
40 ആഡംബര ക്യാബിനുകൾ അടങ്ങുന്ന “ഡെസേർട്ട് ഡ്രീം” ട്രെയിൻ 2024 നടപ്പുവർഷത്തിന്റെ അവസാനത്തിൽ റിസർവേഷനുകൾക്കായി തുറക്കും.
അടുത്ത വർഷം നാലാം പാദത്തിൽ യഥാർത്ഥ പ്രവർത്തനം ആരംഭിക്കും, ആദ്യ യാത്രകൾ റിയാദ് നോർത്ത് ട്രെയിൻ സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. ഹായിലിലുടെ കടന്ന് ഖുറയ്യാത്ത് ത്ത് പാസഞ്ചർ ട്രെയിൻ സ്റ്റേഷനിൽ സർവീസ് അവസാനിക്കും.
ഡെസേർട്ട് ഡ്രീം” ട്രെയിനിൽ ഇരുനൂറ് മില്യൺ റിയാലിലധികം നിക്ഷേപിച്ച ആഴ്‌സനാലെ കമ്പനി ആഡംബര ഹോസ്പിറ്റാലിറ്റി, ഇന്റർനാഷണൽ ഹോട്ടൽ, റിസോർട്ട് മാനേജ്‌മെന്റ്, ലക്ഷ്വറി ട്രാവൽ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത ഒരു ഇറ്റാലിയൻ കമ്പനിയാണ്, കൂടാതെ ആഡംബരത്തിനായി സുസ്ഥിര പദ്ധതികളിൽ പ്രവർത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa