സൗദിയിൽ ഈ ശൈത്യ കാലത്തെ ഏറ്റവും കഠിനമായ തണുപ്പ് വരാനിരിക്കുന്നു
റിയാദ്: ഈ വർഷം ശൈത്യകാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ തണുപ്പ് അടുത്ത ആഴ്ചയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഡോ. സിയാദ് അൽ ജുഹാനി പറഞ്ഞു.
അടുത്തയാഴ്ച പൂജ്യം ഡിഗ്രി സെൽഷ്യസ് തൊടുന്ന പ്രദേശങ്ങൾ നമുക്ക് സൗദിയിൽ ദർശിക്കാനാകും; പ്രത്യേകിച്ച് വടക്കും വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലും.
തബൂക്കിലെ ഉയർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ മഞ്ഞ് വീഴ്‌ചക്ക് സാധ്യത കല്പിക്കുന്നുണ്ട്.
അതേ സമയം ഇന്ന് (ശനിയാഴ്‌ച) രാവിലെ തന്നെ തബൂക്കിലെ ജബലുലോസിൽ ആലിപ്പഴ വർഷം അനുഭവപ്പെട്ടിരുന്നു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa