സൗദിയിൽ ഭീകരൻ്റെ വധ ശിക്ഷ നടപ്പാക്കി
ദമാം: കിഴക്കൻ പ്രവിശ്യയിൽ ഒർ ഭീകരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ചു.
സൗദി പൗരൻ ഔൻ ബിൻ ഹസൻ ആൽ അബ്ദുല്ലയെയാണ് ഇന്ന് – ചൊവ്വാഴ്‌ച വധ ശിക്ഷക്ക് വിധേയനാക്കിയതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
പ്രതി രാജ്യത്തിൻ്റെ സുരക്ഷ തകർക്കാനും സമൂഹത്തിൻ്റെ സുരക്ഷയും രാജ്യത്തിൻ്റെ സുസ്ഥിരതയും അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ഒരു തീവ്രവാദ സെല്ലിൽ ചേർന്ന് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുകയും ചെയ്തിരുന്നു..
അതോടൊപ്പം ഇയാൾ സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പങ്കാളിയാകുകയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തിട്ടുണ്ട്.
പ്രതിയെ വധശിക്ഷക്ക് വിധിച്ച ക്രിമിനൽ കോർട്ട് വിധിയെ അപീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെച്ഛതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും വിധി നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa