റിയാദിൽ വിദേശിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നാല് പേരുടെ വധ ശിക്ഷ നടപ്പാക്കി
റിയാദ്: ഒരു സുഡാനി പൗരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാല് പേരുടെ വധ ശിക്ഷ റിയാദിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഹാദി ഹമദ് എന്ന സുഡാനി പൗരനെ കൊലപ്പെടുത്തിയ കേസിൽ ആണ് എത്യോപ്യക്കാരായ അലി അബ്ദുല്ല, നഖ്‌സ് ബുർഹ, ഷാബിർ ഷൻബ, അഫ്‍ത്വം ഹുഖൂസ് എന്നിവരെ വധശിക്ഷക്ക് വിധേയരാക്കിയത്.
പ്രതികൾ ഇരയെ കൈകാലുകൾ ബന്ധിച്ച് കട്ടിയുള്ള തടിവടികൊണ്ട് ആക്രമിക്കുകയും കത്തികൊണ്ട് പലതവണ കുത്തുകയും ചെയ്തായിരുന്നു കൊലപാതകം നടത്തിയത്.
അതോടൊപ്പം പ്രതികൾ മറ്റു ചിലരെയും കൊലപ്പെടുത്താൻ ശ്രമിക്കുകയും അവരെ ആക്രമിക്കുകയും ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അവരുടെ കൈവശമുള്ളത് കൊള്ളയടിക്കുകയും ചെയ്തിരുന്നു.
വിചാരണയിൽ പ്രതികളുടെ ക്രൂരമായ പ്രവൃത്തി നിരീക്ഷിച്ച കോടതി നാല് പേർക്കും ഹദ്ദുൽ ഹറാബ പ്രകാരം വധ ശിക്ഷ വിധിക്കുകയും ഇന്ന് – ബുധനാഴ്ച – റിയാദിൽ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa