പുതിയ ഡ്രൈവർ വിസയിൽ സൗദിയിലെത്തുന്ന വ്യക്തിക്ക് ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് എത്ര മാസം വാഹനമോടിക്കാം ? മുറൂറിൻ്റെ മറുപടി കാണാം
ഡ്രൈവിംഗ് പ്രൊഫഷൻ വിസയിൽ സൗദിയിലെത്തുന്ന പ്രവാസിക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് മൂന്ന് മാസം വരെ സൗദിയിൽ വാഹനമോടിക്കാമെന്ന് സൗദി മുറൂർ ഒരു ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
“ഞാൻ ഒരു ഇന്ത്യൻ ഡ്രൈവറെ പുതിയ വിസയിൽ കൊണ്ട് വന്നിട്ടുണ്ട്. എന്നാൽ അയാൾക്ക് സൗദി ലൈസൻസ് ഇഷ്യു ചെയ്യാനുള്ള അപോയിന്റ്മെന്റ് 3 മാസം കഴിഞ്ഞതിനു ശേഷമാണ് ലഭിച്ചിട്ടുള്ളത്. അത് വരെ അയാൾക്ക് ഇന്ത്യയിലെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ സാധിക്കുമോ” എന്നായിരുന്നു മുറൂറിനോട് ഒരു വ്യക്തി ചോദിച്ചത്.
ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ ഒരാൾക്ക് മൂന്ന് മാസം വരെ സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാം എന്നാണ് മുറൂർ ചോദ്യത്തിനു മറുപടി നൽകിയത്.
അത്തരത്തിൽ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ ഉദ്ദേശിക്കുന്നവർ അംഗികൃത കേന്ദ്രങ്ങളിൽ നിന്ന് ലൈസൻസ് അറബിയിലേക്ക് ട്രാൻസലേറ്റ് ചെയ്യണം. ലൈസൻസിൽ പരാമർശിച്ച ഇനം വാഹനങ്ങൾ മാത്രമേ ഓടിക്കാനും പാടുള്ളൂ എന്നും മുറൂർ ഓർമ്മിപ്പിച്ചു
അതേ സമയം സൗദിയിൽ വിസിറ്റ്, ടൂറിസ്റ്റ്, ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് നാട്ടിലെ ഡ്രൈവിംഗ് ലൈസൻസോ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചോ വാഹനങ്ങൾ ഓടിക്കാൻ സാധിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വർഷം അല്ലെങ്കിൽ ലൈസൻസ് കാലാവധി കഴിയുന്നത് വരെ, ഇതിൽ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും ഇത്തരത്തിൽ വാഹനം ഓടിക്കുന്നതിനുള്ള സമയപരിധി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa