സൗദിയിൽ നിന്ന് പ്രവാസികൾ അയക്കുന്ന പണം 5 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു
റിയാദ് : സൗദി അറേബ്യയിലെ പ്രവാസികളുടെ പണമിടപാട് 2023 വർഷത്തിൻ്റെ അവസാനത്തിൽ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം അയച്ച പണത്തിൻ്റെ ആകെ മൂല്യം ഏകദേശം 124.9 ബില്യൺ റിയാൽ ആയിരുന്നു. 2022 നെ അപേക്ഷിച്ച് 12.81 ശതമാനത്തിന്റെ കുറവ് ആണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ വിദേശികൾ പണമയച്ചത് 2021 ൽ ആയിരുന്നു. ഇത് 153 .57 ബില്യൺ ആയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ വിദേശികളുടെ വ്യക്തിഗത ട്രാൻസ്ഫർ ഏകദേശം 10.65 ബില്യൺ റിയാൽ ആയിരുന്നുവെന്ന് സാമയുടെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ കാണിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa