Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയുടെ ടൂറിസം വികസനത്തിൽ അതിശയപ്പെട്ട് ഐ എം എഫ് ഡയറക്ടർ

അന്താരാഷ്ട്ര നാണയ നിധിയുടെ ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ സൗദിയിലെ ടൂറിസം വികസനത്തിൽ അതിശയം രേഖപ്പെടുത്തി.

ഹൈഡ്രോകാർബൺ ഇതര മേഖലയിൽ രാജ്യം ശ്രദ്ധേയമായ വളർച്ച കൈവരിച്ചതിനാൽ രാജ്യത്തിന് വിനോദസഞ്ചാര മേഖലയിൽ വിപുലീകരിക്കാൻ വലിയ സാധ്യതയുണ്ട്.

“അറബ് മേഖലയിലുടനീളം അന്താരാഷ്ട്ര നാണയ നിധി ശേഷി വികസനം ശക്തിപ്പെടുത്തിയിട്ടുണ്ട്, കൂടാതെ റിയാദിലെ ഫണ്ടിൻ്റെ പുതിയ ഓഫീസ് അറബ് സ്ഥാപനങ്ങളുമായുള്ള ഞങ്ങളുടെ സാന്നിധ്യവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുന്നു.” ജോർജീവ കൂട്ടിച്ചേർത്തു.

സൗദിയിലെ ചരിത്ര പ്രസിദ്ധമായ അൽ ഉലയിൽ സന്ദർശനം നടത്തിയ ശേഷമാണ് അവർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

ലോക ടുറിസം ഭൂപടത്തിൽ ശ്രദ്ധേയമായ ഇടം നേടിയ അൽ ഉലയിലേക്ക് വിവിധ ലോക രാഷ്ട്രങ്ങളിൽ നിന്ന് സഞ്ചാരികൾ വലിയ തോതിൽ തന്നെ ഒഴുകുന്നുണ്ട്. ജിദ്ദയിൽ നിന്നും എല്ലാ ആഴ്ചയും മലയാളികളടക്കമുള്ള പ്രവാസികളും അൽ ഉല സന്ദർശിക്കുന്നുണ്ടെന്ന് KSA SAFARI എംഡി ഫാറൂഖ് അറേബ്യൻ മലയാളിയെ അറിയിച്ചു.  http://wa.me/+966553691135. എന്ന വാട്സ് ആപിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്