ലോക സമാധാനത്തിനു ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മാർപ്പാപ്പയും യു എ ഇ ഭരണാധികാരികളും
ലോക സമാധാനത്തിനും സ്ഥിരതക്കുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് യു എ ഇ സന്ദർശിക്കുന്ന മാർപ്പാപ്പയും യു എ ഇ ഭരണാധികാരികളും പ്രഖ്യാപിച്ചു.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി മാർപ്പാപ്പ അബുദാബി പ്രസിഡൻഷ്യൽ പാലസിൽ കൂടിക്കാഴ്ച നടത്തി.
ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പരസ്പര സഹകരണം ശക്തിപ്പെടുത്താനും സഹിഷ്ണുതയും സംവാദവും പ്രോത്സാഹിപ്പിക്കാനും ധാരണയായി.
ഇന്നലെ രാത്രിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ യു എ ഇയിൽ എത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
