130 ദിവസത്തിന് ശേഷം ആദ്യമായി റൊട്ടി കണ്ട ഫലസ്തീൻ പെൺകുട്ടിയുടെ പ്രതികരണം; വീഡിയോ
യുദ്ധാനന്തരം, 130 ദിവസത്തിന് ശേഷം മാവിൽ നിന്ന് ഉണ്ടാക്കിയ വെള്ള റൊട്ടി ലഭിച്ച ഫലസ്തീൻ പെൺകുട്ടിയുടെ പ്രതികരണം അൽ അറബിയ ചാനൽ പ്രസിദ്ധീകരിച്ചു.
റൊട്ടി കാണുമ്പോൾ സന്തോഷത്തോടെ പെൺകുട്ടി കരയുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നു. ഏറെ നാളുകൾക്ക് ശേഷം ഒരു ചാക്ക് വെള്ള റൊട്ടി ലഭിച്ചപ്പോൾ കുടിയിറക്കപ്പെട്ട ഒരു കുടുംബത്തിൻ്റെ പ്രതികരണമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണത്തിൻ്റെ അഭാവം കാരണം സഹോദരി കരയുകയാണെന്ന് പെൺകുട്ടിയുടെ സഹോദരനായ ഒരു
കുട്ടി പറഞ്ഞു: ”ഞങ്ങൾ ഈ റൊട്ടി കഴിക്കുന്നത് നിർത്തിയിരുന്നു. കഴിഞ്ഞ 130 ദിവസമായി ഞങ്ങൾ ഇത് കണ്ടിട്ടില്ല”- സഹോദരൻ കൂട്ടിച്ചേർത്തു.
ഉപരോധിക്കപ്പെട്ട മുനമ്പിലും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കൂടാരങ്ങൾക്കിടയിലും ഗോതമ്പ് മാവ് കൊണ്ട് നിർമ്മിച്ച റൊട്ടി അപൂർവ ആഭരണങ്ങൾ പോലെയായി മാറിയിരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
നാല് മാസങ്ങൾക്ക് ശേഷം ലഭിക്കുന്ന റൊട്ടി,കഴിക്കുന്നതിന് മുമ്പ്, ഈ ഫലസ്തീൻ കുടുമ്പം റൊട്ടി ചുംബിക്കുന്നത് ഏറെ വേദനയോടെയെല്ലാതെ കാണാൻ സാധിക്കില്ല. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa