സൗദിയിൽ ശൈത്യം അവസാനിക്കുന്നത് എന്ന് ? അടുത്ത സമയങ്ങളിൽ സൗദിയിൽ എവിടെയെല്ലാം മഴക്ക് സാധ്യതയുണ്ട് ?
ജിദ്ദ: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകനായ അഖീൽ അൽ-അഖീൽ, ശൈത്യകാലത്തിൻ്റെ അവസാനം എന്നായിരിക്കുമെന്ന് വെളിപ്പെടുത്തി.
കാലാവസ്ഥാ കലണ്ടർ അനുസരിച്ച് ശൈത്യകാലം അവസാനിക്കാൻ ഏകദേശം 6 ദിവസങ്ങൾ ശേഷിക്കുന്നുവെന്നും വസന്തകാലത്തിൻ്റെ ആരംഭം മാർച്ച് തുടക്കത്തിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
വരും ദിവസങ്ങളിലും താപനില ശരാശരിയിൽ തന്നെ തുടരുമെന്നും അഖീൽ അൽ ഇഖ്‌ബാരിയ ചാനലിനോട് പറഞ്ഞു.
അതേ സമയം വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങൾ, തബൂക്ക് മേഖല, നോർത്തേൺ ബോഡർ, അൽജൗഫ്, മദീന മേഖലയുടെ വടക്ക്, എന്നിവിടങ്ങളിൽ വരും സമയങ്ങളിൽ മഴ പ്രതീക്ഷിക്കുന്നതായും അഖീൽ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa