പെട്രോൾ പമ്പുകളിലെ മീറ്ററുകളിൽ കൃത്രിമം: സൗദിയിൽ അഞ്ച് പമ്പുകൾ അടപ്പിച്ചു
റിയാദ്: ഊർജ്ജ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്ന് ജുബൈൽ ഗവർണറേറ്റിലെയും റിയാദ് നഗരത്തിലെയും 5 പെട്രോൾ സ്റ്റേഷനുകൾ പിടിച്ചെടുത്തു,
വിൽക്കുന്ന ഇന്ധനത്തിന്റെ അളവ് മാറ്റുന്ന ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പമ്പുകൾ പിടിച്ചെടുത്തത്.
നിരീക്ഷണങ്ങൾക്കൊടുവിൽ ബന്ധപ്പെട്ട അധികാരികൾ ആ സ്റ്റേഷനുകളിൽ പോയി, അളവെടുക്കൽ, കാലിബ്രേഷൻ സിസ്റ്റം, വാണിജ്യ വിരുദ്ധ തട്ടിപ്പ് സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യകതകൾ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം എല്ലാ പമ്പുകളും അടപ്പിക്കുകയായിരുന്നു.
വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമം, അളവെടുക്കൽ, കാലിബ്രേഷൻ സിസ്റ്റം എന്നിവ ലംഘിച്ചതിന് സ്ഥാപനങ്ങൾക്കും അവയുടെ ജീവനക്കാർക്കുമെതിരായ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa