Saturday, April 5, 2025
Saudi ArabiaTop Stories

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൻ്റെ ഫലമായുണ്ടാകുന്ന 5 അപകടങ്ങൾ വ്യക്തമാക്കി സൗദി മുറൂർ

റിയാദ്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൻ്റെ ഫലമായുണ്ടാകുന്ന അഞ്ച് അപകടങ്ങളെക്കുറിച്ച് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നൽകി. അവ താഴെ കൊടുക്കുന്നു.

1.വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മറ്റു വാഹനങ്ങളുമായുള്ള സുരക്ഷാ അകലം കുറയുന്നതിന് കാരണമാകുന്നു

2.കൂടാതെ റോഡിലെ മുന്നറിയിപ്പുകളും അടയാളങ്ങളും കാണാതെ കടന്ന് പോകാൻ ഇടയാക്കുകയും ചെയ്യുന്നു.

3.വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് വാഹനത്തിൻ്റെ വേഗതയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു.

4.സമീപത്തെ വാഹനങ്ങൾ, കാൽനടയാത്രക്കാർ, പെട്ടെന്നുള്ള അപകടങ്ങൾ എന്നിവയെക്കുറിച്ച് അശ്രദ്ധരാക്കുന്നു.

5.റോഡിലെ ട്രാക്ക് പരിധികൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തുന്നതിനും മൊബൈൽ ഫോൺ ഉപയോഗം കാരണമാകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്