സൗദിയിൽ കമ്പനി സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും ഒരു പ്രവാസിയെ കൊലപ്പെടുത്തുകയും ചെയ്ത അഞ്ച് പാക്കിസ്ഥാനികൾക്ക് വധ ശിക്ഷ നടപ്പാക്കി
ജിദ്ദ: കൊലപാതകക്കേസിലും അക്രമത്തിലും പ്രതികളായ അഞ്ച് പാക്കിസ്ഥാനികൾക്ക് വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഒരു കമ്പനിയുടെ രണ്ട് സെക്യുരിറ്റി ജീവനക്കാരെ ആക്രമിച്ച് കെട്ടിയിട്ട് മർദ്ദിക്കുകയും മറ്റൊരു പ്രവാസി കാവൽക്കാരനെ കൊലപ്പെടുത്തുകയും ചെയ്തതായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയ കേസ്. അനീസ് മിയ എന്ന ബംഗ്ളാദേശ് പൗരനായ കാവൽക്കാരനെ ആയിരുന്നു പ്രതികൾ കൊലപ്പെടുത്തിയത്.
പ്രതികൾക്കെതിരെയുള്ള വിചാരണയിൽ കുറ്റം തെളിയുകയും ഉന്നത കോടതികൾ വിധി ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് വധ ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ചൊവ്വാഴ്ച മക്ക പ്രവിശ്യയിൽ വധ ശിക്ഷ നട്പ്പാക്കുകയുമായിരുന്നു.
സുരക്ഷിതരായവരെ ആക്രമിക്കുകയും, അവരുടെ രക്തം ചൊരിയുകയും, അല്ലെങ്കിൽ അവരുടെ പണം അപഹരിക്കുകയും ചെയ്യുന്ന ആരുടെയും അന്തിമ വിധി ഇതായിരിക്കുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa