Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെ  സ്പോൺസർഷിപ്പ്  മാറാൻ പറ്റുന്ന 11 സാഹചര്യങ്ങൾ ഇവയാണ്

സൗദിയിൽ കഫീലിന്റെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്ന 11 സാഹചര്യങ്ങൾ  താഴെ വിവരിക്കുന്നു.

1.തൊഴിലാളിക്ക് മൂന്ന് സാലറി നൽകാൻ വൈകിയാൽ. അത് തുടർച്ചയായി വൈകിയതായാലും ഇട വിട്ട് വൈകിയതായാലും ശരി. സാലറി നൽകാൻ വൈകുന്നത് തൊഴിലാളിയുടെ കാരണം കൊണ്ടാകാൻ പാടില്ല.

2.വേലക്കാരിയെ സൗദിയിലേക്ക് പ്രവേശിക്കുന്ന പോർട്ടിൽ നിന്നോ അല്ലെങ്കിൽ അഭയ കേന്ദ്രത്തിൽ നിന്നോ സൗദിയിലെത്തി 15 ദിവസത്തിനകം സ്വീകരിക്കാതിരുന്നാൽ.

3.നിശ്ചിത സമയ പരിധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ഇഖാമ ഇഷ്യു ചെയ്യാതിരിക്കുകയോ ഇഖാമ പുതുക്കാതിരിക്കുകയോ ചെയ്‌താൽ.

4.തൊഴിലുടമ തൊഴിലാളിയെ മറ്റൊരാൾക്ക് ജോലി ചെയ്യാൻ കൈമാറിയാൽ.

5.സുരക്ഷയ്ക്കും ആരോഗ്യത്തിനും അപകടം ചെയ്യുന്ന തരത്തിലുള്ള ജോലികളിലേക്ക് തൊഴിലാളി നിയമിതനായാൽ.

6.തൊഴിലുടമയോ കുടുംബാംഗങ്ങളോ തൊഴിലാളിയോട് മോശം രീതിയിൽ പെരുമാറുക.

7.കഫീൽ തൊഴിലാളിയെ അനാവശ്യമായി ഹുറൂബാക്കിയാൽ (ഒളിച്ചോടിയതായി രേഖപ്പെടുത്തുക).

8.തൊഴിലാളി കഫീലിനെതിരെ പരാതി നൽകുകയും അത് പരിഗണിക്കേണ്ട സമയമയിട്ടും കാരണമില്ലാതെ കഫീൽ പരാതി അവഗണിക്കുകയും ചെയ്‌താൽ.

9.ഗാർഹിക തൊഴിലാളികളുടെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള കമ്മിറ്റികൾക്ക് മുമ്പാകെ തൊഴിലുടമയോ അവന്റെ പ്രതിനിധിയോ രണ്ട് പ്രാവശ്യം ഹാജരാകാതിരിക്കൽ.

10.ഗാർഹിക തൊഴിലാളികൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുമെന്ന സാഹചര്യം ഉയർന്നതായി പരാതി പരിഗണിക്കുന്ന കമ്മിറ്റിക്ക് ബോധ്യമായാൽ.

11.യാത്ര, ജയിൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമായി സ്പോൺസർ അപ്രത്യക്ഷനായാൽ.

തുടങ്ങി മേൽ പരാമർശിച്ച 11 സാഹചര്യങ്ങളിൽ സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്