ജയിൽപ്പുള്ളികൾക്ക് സൽമാൻ രാജാവിന്റെ പൊതു മാപ്പ്; നടപടിക്രമങ്ങൾ നടപ്പിലാക്കാൻ തുടങ്ങി
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകനായി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദ്ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം, പൊതു നിയമത്തിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് മാപ്പ് നൽകി മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കാൻ തുടങ്ങി.
ഉദാരമായ രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പിലാക്കാനും അതിൻ്റെ ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേ സമയം ഹിജ്റ 1445 റമദാൻ മാസത്തിൻ്റെ ആഗമന വേളയിൽ സൽമാൻ രാജാവ് രാജ്യത്തെ പൗരന്മാരെയും വിദേശികളെയും മുസ്‌ലിംകളെയും അഭിസംബോധന ചെയ്തു.
അനുഗ്രഹീതമായ റമദാൻ മാസത്തിൻ്റെ വരവിൽ നാം നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.കരുണയുടെയും പാപമോചനത്തിൻ്റെയും നരകാഗ്നിയിൽ നിന്നുള്ള മോചനത്തിൻ്റെയും മാസത്തിൽ എത്താൻ സാധിച്ചതിന് നാം അല്ലാഹുവിന് നന്ദി പറയുന്നു. വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചും റമദാൻ നോമ്പെടുക്കുകയും ആചരിക്കുകയും ചെയ്യുന്നവരിൽ നമ്മളെയും ളും നിങ്ങളെയും അല്ലാഹു ഉൾപ്പെടുത്തട്ടെ.
ഇരു ഹറമുകളെയും വിശ്വാസികളെയും സേവിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച രാജാവ് ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനിടയിലാണ് റമളാൻ വരുന്നത് എന്നത് വേദനാജകമാണെന്നും .അന്താരാഷ്ട്ര സമൂഹം അതിൻ്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതിൻ്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ഈ ക്രൂരമായ കുറ്റകൃത്യങ്ങൾ തടയുകയും സുരക്ഷിതമായ മാനുഷികവുമായ ദുരിതാശ്വാസ ഇടനാഴികൾ തുറക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa