റിയാദിലെ പള്ളികളിൽ നിന്ന് വൈദ്യുതിയും വെള്ളവും മോഷ്ടിക്കുന്നത് പിടികൂടി
റിയാദ് : റിയാദ് മേഖലയിലെ ഗവർണറേറ്റുകളിലൊന്നിലെ നിരവധി പള്ളികളുടെ വൈദ്യുതി, ജല സേവനങ്ങളിൽ നിരവധി നിയമലംഘനങ്ങൾ ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിലെ സൂപ്പർവൈസറി ടീമുകൾ പിടികൂടി.
പരിശോധനയിൽ മസ്ജിദിനോട് ചേർന്നുള്ള തൊഴിലാളികൾക്ക് പാർപ്പിടത്തിനായി നിശ്ചയിച്ചിട്ടുള്ള മുറികൾ 24 മണിക്കൂറും പള്ളിയുടെ വൈദ്യുതി മീറ്ററിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി.
മറ്റൊരു പള്ളിയിൽ നിന്ന് വൈദ്യതി മോഷ്ടിച്ച് പള്ളിയോട് ചേർന്നുള്ള ഒരു വില്ലയും അതിൻ്റെ മുഴുവൻ മതിലും പരിസരവും പ്രകാശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വാട്ടർ ടാങ്കറുകൾ നിറയ്ക്കുന്നതിനായി ഒരു പള്ളിയിൽ നിന്ന് വൈദ്യുതി ദുരുപയോഗം ചെയ്തതായി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മറ്റൊരു പള്ളിയിൽ നിന്ന് സ്വകാര്യ ഫാമുകളും വില്ലകളും മറ്റുമെല്ലാം പ്രകാശിപ്പിക്കുന്നതിനായി വൈദ്യതി മോഷണം നടത്തിയത് അധികൃതർ കണ്ടെത്തി.
പള്ളിയുടെ സ്വത്തുക്കളിൽ നിയമവിരുദ്ധമായി തിരിമറി നടത്തുകയോ വൈദ്യുതിയും വാട്ടർ മീറ്ററും ചൂഷണം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa