139 വര്ഷം മുമ്പ് മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് റെക്കോർഡ് ചെയ്ത ഖുർആൻ പാരായണം കേൾക്കാം
മക്ക: 1885 ൽ വിശുദ്ധ മസ്ജിദുൽ ഹറാമിൽ നിന്ന് റെക്കോർഡ് ചെയ്ത ഖുർആൻ പാരായണത്തിന്റെ അപൂർവ്വ ഓഡിയോ അറബ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
സൗദി ഔദ്യോഗിക ചാനൽ ആയ അൽ ഇഖ്ബാരിയയാണ് ഈ അപൂർവ്വ ഓഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
”മക്കയിലെ വിശുദ്ധ ഹറമിലെ വിശുദ്ധ ഖുർആൻ പാരായണത്തിൻ്റെ ഒരു അപൂർവ ഓഡിയോ ഡോക്യുമെൻ്റേഷനിലൂടെ നമ്മൾ 139 വർഷത്തിലേറെ പിന്നിലേക്ക് പോകുന്നു” എന്ന ക്യാപ്‌ഷനോടെയാണ് പ്രസ്തുത ഖിറാഅത് അൽ ഇഖ്ബാരിയ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അൽ ഇഖ്‌ബാരിയ പ്രസിദ്ധീകരിച്ച വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലെ 139 വർഷം മുമ്പുള്ള ഖുർആൻ പാരായണം താഴെ കേൾക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa