സൗദിയിൽ റമദാനിലെ ഇഫ്താറിന് തൊട്ടു മുമ്പുള്ള റോഡപകട മരണങ്ങളിൽ 27% വർദ്ധനവ്
റിയാദ് : റമദാനിലെ ഇഫ്താർ സമയത്തിന് മുമ്പ് വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ ഏകദേശം 27 ശതമാനം വർധിച്ചതായി സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് വ്യക്തമാക്കി.
റമളാനിൽ പ്രഭാത പ്രാർത്ഥനയ്ക്ക് (ഫജ്ർ) ബാങ്ക് വിളിക്കുന്നതിന് മുമ്പ് റോഡപകട മരണങ്ങളിൽ 10 ശതമാനം വർധനയുണ്ടെന്നും അതോറിറ്റി സൂചിപ്പിച്ചു.
വാഹനമോടിക്കുമ്പോൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു.
2024 ഫെബ്രുവരി മാസത്തിൽ റോഡ് പ്രോജക്റ്റുകളുടെയും അറ്റകുറ്റപ്പണികളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 112-ലധികം പരിശോധനാ ടൂറുകളും അനുബന്ധ പ്രവർത്തനങ്ങളും നടത്തിയതായും അതോറിറ്റി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa