11 വർഷങ്ങൾക്ക് ശേഷം ആ ഉമ്മ തന്റെ മക്കളെ മക്കയിൽ വെച്ച് കണ്ടപ്പോൾ; ഹൃദയഭേദകമായ വീഡിയോ കാണാം
മക്ക: 11 വർഷത്തെ വേർപിരിയലിന് ശേഷം മക്കയിൽ വെച്ച് ഒരു സിറിയൻ വനിത തൻ്റെ കുട്ടികളെ കണ്ട് മുട്ടിയ രംഗം ഹൃദയസ്പർശിയായ ഒരു നിമിഷമായി മാറി.
സിറിയയിലെ യുദ്ധസാഹചര്യങ്ങൾ ഈ നീണ്ട കാലഘട്ടത്തിലുട നീളം ആ ഉമ്മയെ തന്റെ മക്കളെ കാണുന്നതിൽ നിന്ന് തടയുകയായിരുന്നു.
ഉമ്മയെ കണ്ടയുടനെ മക്കൾ അവരുടെ അടുത്തേക്ക് അതി വേഗം ഓടിയെത്തുന്നതും ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം.
ഉമ്മയുടെയും മക്കളുടെയും കണ്ണുകൾ നിറഞ്ഞ ആ നിമിഷം സിറിയൻ ജനത കഴിഞ്ഞ 13 വർഷമായി അനുഭവിക്കുന്ന ആഭ്യന്തര സംഘര്ഷങ്ങളുടെ പ്രതിഫലനങ്ങളുടെ നേർക്കാഴ്‌ചയായി മാറി.
2011 മുതൽ, സിറിയൻ ജനത ആഭ്യന്തര സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, അത് സിറിയക്കാർക്ക് കഠിനമായ മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും അവരിൽ വലിയൊരു വിഭാഗം അഭയാർത്ഥികളാകുകയും ചെയ്തുവന്നത് ചരിത്ര യാഥാർഥ്യം.
11 വർഷത്തെ വേർപിരിയലിനു ശേഷം മക്കയിൽ വെച്ച് ഒരു സിറിയൻ മാതാവും മക്കളും കണ്ട് മുട്ടുന്ന ഹൃദയഭേദകമായ വീഡിയോ കാണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa