സൗദിയിൽ കൂലിക്കഫീലുമാർക്ക് പണി വരുന്നു
റിയാദ്: തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ക്രമരഹിതമായ രീതികൾ ക്രിമിനൽ കുറ്റമാക്കാനുള്ള പദ്ധതി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർദ്ദേശിച്ഛു.
നാഷണൽ കോമ്പറ്റിറ്റീവ് സെൻ്ററുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇസ്തിഥ്ലാഅ പ്ളാറ്റ് ഫോം വഴിയാണു പദ്ധതി മന്ത്രാലയം അവതരിപ്പിച്ചത്.
തൊഴിലുടമയുടെ കീഴിൽ ജോലിയില്ലാതെ, പ്രൊഫഷണൽ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സമ്പ്രദായം ക്രിമിനൽ കുറ്റമാക്കുന്നതാണ് വ്യവസ്ഥയിലെ ഭേദഗതി.
പൗരന്മാരോ വിദേശികളോ ആയാലും, ഒരു വ്യക്തിയിലൂടെയോ വ്യക്തികളിലൂടെയോ തൊഴിൽ സേവനങ്ങൾ നൽകുന്നതിൽ ബ്രോക്കിംഗ് ചെയ്യുന്ന പ്രതിഭാസത്തെ ഇത് ക്രിമിനൽ കുറ്റമാക്കുന്നു.
ഒരു വ്യക്തിക്കും തനിക്ക് ജോലിയില്ലാതെ ഒന്നോ അതിലധികമോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിയില്ല.
ജോലിയില്ലാതെ ഒന്നോ അതിലധികമോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏതൊരാൾക്കും 200,000-ത്തിൽ കുറയാത്തതും ഒരു ദശലക്ഷം റിയാലിൽ കൂടാത്തതുമായ പിഴ ചുമത്തും എന്ന് നിർദ്ദേശത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa