തണൽ ചാരിറ്റി പ്രതിമാസ ധനസഹായങ്ങൾ വിതരണം ചെയ്തു
ജിദ്ദ: അശരണര്‍ക്ക് സാന്ത്വനത്തിന്റെ തണലേകുന്ന സന്നദ്ധ സംഘടനയായ തണല്‍ ചാരിറ്റിയുടെ ജനുവരിയിലെ ചികിത്സാ ധനസഹായ വിതരണം ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകകരുടെ സാന്നിധ്യത്തില്‍ നടന്നു. 20 പേര്‍ക്കാണ് ധനസഹായം നല്‍കിയത്. നാട്ടില്‍നിന്ന് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഇവരെ തെരഞ്ഞെടുത്തത്.
കേരള എന്‍ജിനിയേഴ്‌സ് ഫോറം പ്രസിഡന്റ് അബ്ദുല്‍ റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. ബാവ പേങ്ങാടൻ യോഗത്തിനു അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ചുങ്കത്തറ (ലീഗൽ അഡ്വൈസർ, തണല്‍ ചാരിറ്റി), അബ്ദുറഹ്മാന്‍ കളംബ്രാട്ടില്‍, ലുലു സൈനി, ഷൗക്കത്ത് പരപ്പനങ്ങാടി, മുഹമ്മദ് ഷാഫി മണ്ണാര്‍ക്കാട്ട്, ഉമ്മര്‍ മങ്കട, മുഹമ്മദ് അലി ചമ്രവട്ടം, ബാബു വെള്ളില തുടങ്ങിയവര്‍ സംസാരിച്ചു കരീം മഞ്ചേരി സ്വാഗതവും മുസ്തഫ തൃത്താല നന്ദിയും പറഞ്ഞു.
തണൽ ചാരിറ്റി നാലു വർഷങ്ങളായി നടത്തി വന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് എല്ലാ മാസത്തിലും നൽകി വരുന്ന രോഗങ്ങൾ കൊണ്ട് വലയുന്ന അശരണർക്കുള്ള ധനസഹായം.
പാവങ്ങൾക്കുള്ള വീട് നിർമ്മിച്ചു നൽകുക, കുഴൽ കിണർ കുത്തി നൽകുക, കാല് നഷ്ടപ്പെട്ടവർക്ക് കൃത്രിമ കാല് നൽകുക, സ്വയം തൊഴിൽ സഹായം എന്ന നിലക്ക് ഉന്തു വണ്ടികൾ സംഭാവന നൽകുക , RCC യിൽ പോകുന്ന രോഗിക്കും സഹായികൾക്കും തിരുവനന്തപുരത്ത് താമസ സൗകര്യം ഒരുക്കി നൽകുക , തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് തൊഴിൽ വീഥി എന്ന ഗ്രൂപ്പിലൂടെ തൊഴിൽ കണ്ടെത്തി നൽകുക എന്നിവയൊക്കെ തണൽ ചാരിറ്റി ഏറ്റെടുത്തു നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളാണ്.
ജിദ്ദ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തണൽ ചാരിറ്റിയുടെ നാലാം വാർഷികം ഫെബ്രുവരി അവസാന വാരം നടക്കും. നിരവധി ആളുകളാണ് സേവന സന്നദ്ധത കൊണ്ടും സഹായ സഹകരണങ്ങൾ കൊണ്ടും തണൽ ചാരിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പിന്തുണ നൽകി നിലകൊള്ളുന്നത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യപ്രവര്‍ത്തകനും തണല്‍ ചാരിറ്റി കോഡിനേറ്ററുമായ ബാബു വെള്ളിലക്ക് തണല്‍ ചാരിറ്റിയുടെ മെമന്റോ ചടങ്ങില്‍ അബ്ദുറഹ്മാന്‍ കളംബ്രാട്ടില്‍ സമ്മാനിച്ചു. തണൽ ചാരിറ്റിയുടെ നിസ്വാർത്ഥനും ഊർജ്ജസ്വലനായ സഹപ്രവർത്തകനെ ആണ് ബാബു നാട്ടിലേക്ക് യാത്ര ആകുന്നതിലൂടെ നഷ്ടമാകുന്നതെന്നു യോഗത്തിനു അധ്യക്ഷത വഹിച്ചു സംസാരിച്ച ബാവ പേങ്ങാടൻ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa