ഉമ്മു കുൽസു കൊലപാതകം; ചൈനീസ് വ്യവസായിക്ക് വധ ശിക്ഷ
കാനോ : 2022 ൽ നടന്ന പ്രമാദമായ ഉമ്മു കുൽസും സാനി വധക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചൈനീസ് വ്യവസായിക്ക് നൈജീരിയൻ കോടതി വധശിക്ഷ വിധിച്ചു.
ഫ്രാൻക് ജങ് ക്വറോങിനെയാണ് തന്റെ കാമുകിയായിരുന്ന ഉമ്മു കുൽസുമിനെ നിരവധി തവണ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധിച്ചത്.
2022 ൽ നൈജീരിയൻ ജനതയെ ഞെട്ടിച്ച സംഭവമായിരുന്നു ഉമ്മു കുൽസും വധക്കേസ്. 49 കാരനായ ചൈനീസ് വ്യവസായി ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിന് വേണ്ടിയായിരുന്നു നൈജീരിയയിൽ ഉണ്ടായിരുന്നത്.
എന്നാൽ ഉമ്മു കുൽസുവും ചൈനക്കാരനും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. ഉമ്മു കുൽസുവിന് ബന്ധം തുടരാൻ ആഗ്രഹമില്ലായിരുന്നു.
ഇതിൽ കുപിതനായ ചൈനക്കാരൻ ഉമ്മു കുൽസുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി മാതാവിനെ തള്ളി മാറ്റി ഉമ്മു കുൽസുവിന്റെ റൂമിൽ കയറി വാതിൽ അടച്ച് അവളെ തുടരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
2012 ൽ ആണ് നൈജീരിയയിൽ അവസാനം വധശിക്ഷ നടപ്പിലാക്കിയത്. വിധിക്കെതിരെ അപ്പീൽ നൽകാൻ ക്വാറോങ്ങിന് 90 ദിവസത്തെ സമയമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa