Friday, November 22, 2024
GCC

സൗദി ജോലി സ്വപ്നം കാണുന്നവർക്ക് സന്തോഷ വാർത്ത; ഈ വർഷം ആയിരക്കണക്കിന് സീസണൽ വിസകൾ ഇഷ്യു ചെയ്യും

റിയാദ്: സൗദി മാനവ വിഭവശേഷി, സാമൂഹിക ക്ഷേമ മന്ത്രി എൻജിനീയർ അഹ്മദ് അൽ റാജ്ഹി, ഈ വർഷം വിവിധ രാജ്യങ്ങളിലേക്കായി വ്യത്യസ്ത തൊഴിലുകൾക്കായി 59,000 സീസണൽ വിസകൾ ഇഷ്യു ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി പ്രസ്താവിച്ചു.

ഹജ്ജ്, ഉംറ തുടങ്ങിയ പ്രത്യേക സീസണുകളിൽ കമ്പനികളുടെ ജോലി സുഗമമാക്കുന്നതിന് സീസണൽ വിസകൾ സഹായകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിശ്ചിത പരിധിക്കുള്ളിൽ, അവരെ റിക്രൂട്ട് ചെയ്ത ജോലികൾ മാത്രം ചെയ്യാൻ അവരെ പ്രാപ്‌തരാക്കേണ്ടത് ആവശ്യമാണ്, കൂടാതെ സീസണൽ വിസയുള്ളയാളെ ഹജ്ജ് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം; മന്ത്രി പറഞ്ഞു.

അതേ സമയം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 1.7 ദശലക്ഷത്തിൽ നിന്ന് 2.3 ദശലക്ഷമായി വർധിച്ചതായും സ്വകാര്യ മേഖലയിലെ ജോലികളിൽ സ്ത്രീകളുടെ പങ്കാളിത്തം 17 ശതമാനത്തിൽ നിന്ന് 35.3 ശതമാനമായി ഉയർന്നതായും ഇത് വിഷൻ 2030 ലക്ഷ്യത്തേക്കാൾ 30 ശതമാനം കവിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്