റിയാദിലെ സാധാരണക്കാരായ ആളുകൾ വരെ ഖലീഫ ഹാറൂൻ റഷീദിനേക്കാൾ പ്രൗഡിയിൽ ജീവിക്കുന്നു; പക്ഷേ ജനങ്ങൾ അൽ ഹംദു ലില്ലാഹ് പറയുന്നില്ല: ആയിദ് അൽ ഖർനി
റിയാദിലെ ഏറ്റവും സാധാരണക്കാരായ ആളുകൾ വരെ ഇന്ന് ഖലീഫ ഹാറൂൻ അൽ-റഷീദിനെക്കാൾ മികച്ച രീതിയിൽ ജീവിക്കുന്നുണ്ടെന്ന് പ്രഭാഷകനായ ആയിദ് അൽ-ഖർനി പറഞ്ഞു.
”പലരും നന്ദി പറയുന്നില്ല, 70 ൽ പരം ഭക്ഷണത്തളികകളൂമായി ഒരു ധനികനെ നിങ്ങൾ കാണുന്നു, എന്നാൽ അവൻ നന്ദി പറയുകയോ അൽ ഹംദു ലില്ലാഹ് എന്ന് പറയുകയോ ചെയ്യുന്നില്ല.
ചരിത്രത്തിൽ ഒരു സുവർണ്ണ കാലഘട്ടം ഉണ്ടായിരുന്നെങ്കിൽ, അത് നമ്മുടെ യുഗമായിരിക്കും, ഇന്ന് റിയാദിലെ ഏറ്റവും സാധാരണക്കാരാാ ആളുകൾ വരെ ഹാറൂൺ അൽ-റഷീദിനെക്കാൾ നന്നായി ജീവിക്കുന്നു.
നിങ്ങൾ നോക്കൂ, ഹാറൂൺ അൽ-റഷീദിൻ്റെ കാലം, അദ്ദേഹ നേരം പുലരുമ്പോൾ ഉണരും, സേവകർ ചെമ്പ് പാത്രങ്ങളിൽ വെള്ളം ഒഴിക്കും, കുളിക്കാൻ കലം എടുക്കും, എന്നാൽ ഇപ്പോൾ നമ്മൾ അത് സ്വിച്ഛ് ഉപയോഗിച്ച് ചെയ്യുന്നു.
വെള്ളവും വൈദ്യുതിയും ഇല്ലാത്രിരുന്ന കാലത്തെ ഗ്രാമ ജീവിതം ഞാൻ ഓർക്കുന്നു. ചെറുപ്പത്തിൽ ഒരു കാർ കണ്ടപ്പോൾ, കാർ കാണാൻ തടിച്ചുകൂടിയ ആളുകൾക്കൊപ്പം ഞാനും പോയി, കാറിൻ്റെ പെട്രോൾ പോലും ഞങ്ങൾ റോസാപ്പൂക്കൾ പോലെ മണത്തു. എന്നാൽ ഇന്ന് സ്ഥിതി മാറി. ഇപ്പോൾ നമുക്ക് ധാരാളം അനുഗ്രഹങ്ങളുണ്ട്, റഫ്രിജറേറ്റർ നിറഞ്ഞിരിക്കുന്നു, ലോകത്തിലെ എല്ലാ റെസ്റ്റോറൻ്റുകളും റിയാദിലാണ്”- ആയിദ് ഖർനി സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa