Friday, November 22, 2024
GCC

കരാർ കാലാവധിക്ക് മുമ്പ് തൊഴിലാളി സ്ഥാപനത്തിൽ നിന്ന് പോയാൽ തൊഴിലുടമ എന്ത് ചെയ്യും? വിശദീകരണവുമായി മന്ത്രാലയം

കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഒരു തൊഴിലാളി സ്ഥാപനത്തിൽ നിന്ന് പോയാൽ തൊഴിലുടമക്ക് സ്വീകരിക്കാവുന്ന നിലപാട് വ്യക്തതമാക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം.

ഇത്തരം സാഹചര്യത്തിൽ, തൊഴിലുട തൊഴിൽ തർക്കങ്ങളുടെ സൗഹൃദ സെറ്റിൽമെൻ്റ് സേവനത്തിലൂടെ ക്ലെയിം ഫയൽ ചെയ്യുകയാണ് വേണ്ടത് എന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പോയ ഒരു തൊഴിലാളി എനിക്കുണ്ട്, എനിക്ക് ഒരു ക്ലെയിം ഫയൽ ചെയ്യാൻ ആഗ്രഹമുണ്ട്. നഷ്ടപരിഹാരത്തിനായി, അപ്പോൾ ഞാൻ എവിടെയാണ് കേസ് ഫയൽ ചെയ്യേണ്ടത് എന്ന ഒരാളുടെ സംശയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രാലയം.

അതേ സമയം ഒരു ജീവനക്കാരന് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിൽ സ്ഥാപനം കാലതാമസം വരുത്തുന്ന സാഹചര്യത്തിൽ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ആപ് വഴി പരാതിപ്പെടുകയാണ് ചെയ്യേണ്ടത് എന്നാണ് മന്ത്രാലയം ഉണർത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്