Wednesday, November 27, 2024
Saudi ArabiaTop Stories

ഖത്മുൽ ഖുർആൻ രാവിൽ ഭാഗമാകാൻ ഇന്ന് മക്കയിലെത്തിയത് 25 ലക്ഷം വിശ്വാസികൾ

മക്ക: റമദാൻ 29-ആം രാവിൽ വിശുദ്ധ ഖുർആൻ ഖത്തം (പൂർത്തീകരണത്തിൻ്റെ) രാത്രിയിൽ മക്കയിലെ മസ്ജിദുൽ ഹറാമും ചുറ്റുമുള്ള റോഡുകളും വിശ്വാസികളാൽ നിറഞ്ഞ് കവിഞ്ഞു.

തറാവീഹ് നമസ്‌കാര സമയത്ത് പള്ളിയും റോഡുമെല്ലാം വിശ്വാസികളാൽ നിബിഡമായ ദൃശ്യങ്ങൾ ഔദ്യോഗിക ചാനലുകൾ പുറത്ത് വിട്ടു.

ഇന്ന് ഖത്മുൽ ഖുർആൻ നടന്ന, അനുഗ്രഹീതമായ റമദാൻ മാസത്തിലെ ഇരുപത്തിയൊമ്പതാം തീയതി രാത്രിയിൽ രണ്ടര ദശലക്ഷത്തിലധികം വിശ്വാസികൾ ഇശാ, തറാവീഹ് നമസ്കാരം നടത്തി.

അതേ സമയം അധികൃതർ , തീർഥാടകർ സുരക്ഷാ സംവിധാനവുമായി സഹകരിക്കാനും തിരക്ക് കൂട്ടാതിരിക്കാനും സമയത്തിൻ്റെയും സ്ഥലത്തിൻ്റെയും വിശുദ്ധി കണക്കിലെടുക്കാനും ആഹ്വാനം ചെയ്തു.

ഇരു ഹറാമുകളിലും എത്തുന്ന വിശ്വാസികളെ സ്വീകരിക്കാനും ആരാധനാ കർമ്മങ്ങൾ സുഗമമായി ചെയ്യാനും അധികൃതർ ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

മദീനയിലെ മസ്ജിദുന്നബവിയിൽ നിന്നുള്ള രാത്രി കാഴ്‌ച കാണാം.

മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്നുള്ള രാത്രി കാഴ്‌ച കാണാം.



.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്