സംസ്ഥാനത്ത് പോളിംഗ് 64.73 ശതമാനം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് 64.73 ശതമാനം കടന്നു. തിരുവനന്തപുരം-62.52% ആറ്റിങ്ങൽ-65.56% കൊല്ലം-62.93% പത്തനംതിട്ട-60.36% മാവേലിക്കര-62.29% ആലപ്പുഴ-68.41% കോട്ടയം-62.27%
ഇടുക്കി-62.44% എറണാകുളം-63.39% ചാലക്കുടി-66.77% തൃശൂർ-66.01% പാലക്കാട്-66.65% ആലത്തൂർ-66.05% പൊന്നാനി-60.09% മലപ്പുറം-64.15% കോഴിക്കോട്-65.72% വയനാട്-66.67% വടകര-65.82% കണ്ണൂർ-68.64% കാസർഗോഡ്-67.39%എന്നിങ്ങനെയാണ് പോളിങ്. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.
വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു.
രാജ്യത്തെമറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. വോട്ടെണ്ണൽ ജൂൺ നാലിനാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa