മാതൃരാജ്യത്തെ ഒറ്റിക്കൊടുത്ത സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി
റിയാദ്: തൻ്റെ രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ഭരണകൂടത്തിൻ്റെ പൊതു ക്രമം തകർക്കുന്നതും സമൂഹത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും തകർക്കുന്നതും ലക്ഷ്യമിട്ടുള്ള ക്രിമിനൽ പ്രവൃത്തികൾ ചെയ്യുകയും തീവ്രവാദ സമീപനം സ്വീകരിക്കുകയും ചെയ്ത സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
നൂമാൻ ബിൻ ആഫത് ബിൻ ളഹീരി എന്ന പേരുള്ള സൗദി പൗരനെയാണ് ഇന്ന്, ശനിയാഴ്‌ച, റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിക്കെതിരെയുള്ള അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി തെളിയുകയും വിചാരണകൾക്കൊടുവിൽ കോടതി വധ ശിക്ഷ വിധിക്കുകയുമായിരുന്നു.
ക്രിമിനൽ കോർട്ടിന്റെ വിധിയെ സ്പെഷ്യലൈസ്ഡ് ക്രിമിനൽ കോർട്ടും സുപ്രീം കോർട്ടും ശരി വെച്ചതിനെത്തുടർന്ന് പ്രതിയുടെ വധ ശിക്ഷ ശനിയാഴ്‌ച നടപ്പാക്കിയതായി മന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനോ അതിന്റെ ഐക്യത്തെ അപകടപ്പെടുത്താനോ ശ്രമിക്കുന്ന ഏതൊരാളുടെയും വിധി ഇതായിരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa