രാജ്യത്തെ ഒറ്റിക്കൊടുത്ത രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ റിയാദിൽ നടപ്പാക്കി
റിയാദ്: രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ഭീകര ബന്ധം പുലർത്തുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്ത രണ്ട് സൗദി പൌരന്മാരുടെ വധ ശിക്ഷ നടപ്പാക്കി ആഭ്യന്തര മന്ത്രാലയം.
അബ്ദുല്ല ബിൻ അബ്ദുറബ് സഹറാനി, യഹ്യ ബിൻ അലി ഹസാസി എന്നിവരെയാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്.
പ്രതികൾക്കെതിരെയുള്ള കുറ്റകൃത്യം തെളിയികുകയും വധശിക്ഷാ വിധി മേൽക്കോടതികൾ ശരി വെക്കുകയും ചെയ്തതിനെത്തുടർന്നായിരുന്നു ശിക്ഷ നടപ്പാക്കിയത്.
രാജ്യത്തിന്റെ സുരക്ഷ തകർക്കാനും ഐക്യത്തെ അപടപ്പെടുത്താനും ശ്രമിക്കുന്ന ആരുടെയും അന്തിമ വിധി ഇതായിരിക്കുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa