മക്ക പ്രവേശന നിയന്ത്രണം; ഉംറ വിസ താമസ സമയ പരിധി: പ്രവാസികളുടെ 4 സംശയങ്ങൾക്ക് മറുപടി
ഹജ്ജിനോടനുബന്ധിച്ച് മക്കയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്കുള്ള നിയന്ത്രണം സംബന്ധിച്ചും ഉംറ വിസക്കാർക്ക് സൗദിയിൽ കഴിയാവുന്ന പരമാവധി കാലയളവിനെക്കുറിച്ചും മറ്റും പ്രവാസികൾ ഉന്നയിക്കുന്ന നാല് പ്രധാന സംശയങ്ങളും അവക്കുള്ള മറുപടിയും താഴെ കാണാം.
ചോദ്യം: മക്കയിലേക്കുള്ള വിദേശികളുടെ പ്രവേശനത്തിനുള്ള നിയന്ത്രണം പ്രാബല്യത്തിൽ വന്നോ ? ആർക്കൊക്കെയാണ് പ്രവേശനാനുമതി?
ഉത്തരം: പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വന്നു. മക്ക ഇഖാമയുള്ളവർ, മക്കയിൽ ജോലി ചെയ്യുന്നവർക്ക് ജവാസാത്ത് നൽകുന്ന സ്പെഷ്യൽ അനുമതി പത്രം ഉള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ, ഉംറ പെർമിറ്റ് ഉള്ളവർ – എന്നീ നാല് വിഭാഗങ്ങൾക്ക് ആണ് നിലവിൽ മക്കയിലേക്ക് പ്രവേശനാനുമതി.
ചോദ്യം: വിസിറ്റ് വിസയിലുള്ളവർക്കും സൗദി ഇഖാമയുള്ളവർക്കും ഉംറ പെർമിറ്റ് ഉണ്ടെങ്കിൽ മക്കയിലേക്ക് പ്രവേശനം സാധ്യമാണോ.
ഉത്തരം: സാധ്യമാകും. നുസുക് വഴി ഉംറ പെർമിറ്റ് കിട്ടിയാൽ ആർക്കും പ്രവേശിക്കാം. അത് പോലെത്തന്നെ ഹജ്ജ് പെർമിറ്റ് ഉള്ളവർക്കും പ്രവേശിക്കാം.
ചോദ്യം: ഉംറ വിസയിലുള്ളവർ സൗദി വിടേണ്ട അവസാന തീയതി എന്നാണ് ?
ഉത്തരം: ഉംറക്കാർക്ക് സൗദിയിൽ തങ്ങാവുന്ന പരമാവധി സമയ പരിധി ജൂൺ 6 ആണ്.
ചോദ്യം: ഉംറ വിസ കയ്യിലുള്ള ഒരു വിദേശിക്ക് സൗദിയിലേക്ക് പ്രവേശിക്കാവുന്ന അവസാന തീയതി എന്നാണ് ?
ഉത്തരം: ഉംറ വിസ ഇഷ്യു ചെയ്തവർക്ക് സൗദിയിലേക്ക് പ്രവേശിക്കാവുന്ന അവസാന തീയതി മെയ് 23 ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa