സാഹിർ ക്യാമറ ഉള്ള സ്ഥലം തിരിച്ചറിയാനുള്ള ഉപകരണം ഉപയോഗിച്ച ഡ്രൈവർക്ക് 3000 റിയാൽ പിഴ
ദമാം: അമിത വേഗതക്കാരെ കുടുക്കുന്നതിനുള്ള സാഹിർ ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ നേരത്തെ തന്നെ തിരിച്ചറിയുന്നതിനുള്ള ഉപകരണം ഉപയോഗിച്ച ഡ്രൈവർക്ക് സൗദി ട്രാഫിക് പോലീസ് 3000 റിയാൽ പിഴ ചുമത്തി.
ഒരു റഡാർ പോലെ പ്രവർത്തിച്ച് സാഹിർ ക്യാമറ സ്ഥാപിച്ച സ്ഥലം നേരത്തെ തിരിച്ചറിയാൻ അമിത വേഗതയിലോടിക്കുന്ന ഡ്രൈവർമാരെ സഹായിക്കുകയാണു ഈ ഉപകരണം ചെയ്യുന്നത്. ക്യാമറ ഉള്ള സ്ഥലത്തെത്തുംബോൾ വാഹനം സ്പീഡ് കുറച്ച് കാമറക്കണ്ണിൽ കുടുങ്ങാതെ രക്ഷപ്പെടുകയാണു ഇത്തരക്കാരുടെ പതിവ്.
ട്രാഫിക് നിയമ ലംഘന നിയമത്തിൽ ഈ ഉപകരണത്തെക്കുറിച്ച് വ്യക്തമായ പരാമർശം ഇല്ലെങ്കിലും ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പെട്ടാൽ 3000 റിയാൽ പിഴ ഈടാക്കുമെന്ന് ട്രാഫിക് ജനറൽ ഡയറക്റ്റർ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa