സോഷ്യൽ മീഡിയയിലെ വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സൗദി
മക്ക : സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പൗരന്മാർക്കും പ്രവാസികൾക്കും ഹജ്ജിനോടനുബന്ധിച്ച് ജാഗ്രതാ നിർദ്ദേശം നൽകി.
സോഷ്യൽ മീഡിയയിലെ വഞ്ചനാപരമായ പരസ്യങ്ങൾ അവഗണിക്കാൻ അധികൃതർ ഉപദേശിച്ചു. അജ്ഞാതരായ വ്യക്തികളും സ്ഥാപനങ്ങളും പ്രമോട്ട് ചെയ്യുന്ന ഇത്തരം വഞ്ചനാപരമായ പരസ്യങ്ങൾ ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങൾ വ്യാജമായി വാഗ്ദാനം ചെയ്യുന്നു.
ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ കർശനമായ പിഴ ചുമത്തുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
ഔദ്യോഗിക ഹജ്ജ് ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കാൻ പൊതു സുരക്ഷ എല്ലാവരോടും അഭ്യർത്ഥിച്ചു. എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങളോ ലംഘനങ്ങളോ കണ്ടാൽ മക്ക, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ ഉള്ളവർ (911) എന്ന നംബറിലോ മറ്റു പ്രദേശങ്ങളിലുള്ളവർ (999) എന്ന നമ്പറിലും അത് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa