സൗദിയിലെ തൊഴിൽ മേഖലയിലെ പരിഷ്ക്കരണം വിദേശ തൊഴിലാളികൾക്ക് ഗുണകരമാകുന്നു
റിയാദ്: സൗദിയിലെ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി വലിയ ഫലം ചെയ്യുന്നതായി റിപ്പോർട്ട്.
പദ്ധതി ആരംഭിച്ചതിന് ശേഷം തൊഴിൽ തർക്കങ്ങളുടെ നിരക്ക് 50 ശതമാനം കുറഞ്ഞതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിക്കുന്നു.
സ്പോൺസർഷിപ്പ് മാറ്റ സ്വാതന്ത്ര്യം, റി എൻട്രി, ഫൈനൽ എക്സിറ്റ് എന്നിവയിലെ സ്വാതന്ത്യം- തുടങ്ങിയവ ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. തൊഴിൽ വിപണിയുടെ ആകർഷണീയത ഉയർത്തുന്നതിനും, മത്സരശേഷി ഉയർത്തുന്നതിനും, ഉയർന്ന വൈദഗ്ധ്യമുള്ള പ്രവാസി തൊഴിലാളികൾക്കുള്ള ആകർഷണം വർദ്ധിപ്പിക്കുന്നതിനും ഇവ വലിയ സംഭാവന നൽകിയിട്ടുണ്ട്.
തൊഴിൽ പ്രശ്നങ്ങൾ കോടതിയിലെത്തും മുമ്പ് ചർച്ചകളിലൂടെ പരിഹരിക്കുന്നതിനായുള്ള അമിക്കബിൾ സെറ്റിൽമെൻ്റ് ഇനിഷ്യേറ്റീവ് ഗുണപരമായ മാറ്റം വരുത്തിയതായി മന്ത്രാലയം അറിയിച്ചു. സൗഹാർദ്ദപരമായ ഒത്തുതീർപ്പിലെ അനുരഞ്ജന നിരക്ക് 77 ശതമാനത്തിലെത്തി.
തൊഴിൽ പ്രശ്നങ്ങൾ ഒത്തു തീർപ്പിലെത്തിയില്ലെങ്കിൽ ആദ്യ സെഷനു ശേഷം 21 ദിവസത്തിനുള്ളിൽ കേസ് ഇലക്ട്രോണിക് സംവിധാനം വഴി ലേബർ കോടതിയിൽ കേസ് റഫർ ചെയ്യലാണ് രീതി.
സൗദിയിൽ ആദ്യമായെത്തി ഒരു വർഷമെങ്കിലും സ്പോൺസർക്ക് കീഴിൽ കഴിഞ്ഞവർക്ക് സൗദിയിലെ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa