ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്റർ മല നിരകളിൽ തകർന്നു വീണെന്ന് റിപ്പോർട്ട്
കനത്ത മൂടൽമഞ്ഞിൽ പർവതപ്രദേശങ്ങൾ മുറിച്ചുകടക്കുന്നതിനിടെ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ച ഹെലികോപ്റ്റർ ഞായറാഴ്ച തകർന്നതായി റിപ്പോർട്ട്.
ഒരു ഇറാൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യ. അതേ സമയം രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്താൻ പാടുപെടുകയാണ്.
ഇറാൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അസർബൈജാനുമായുള്ള അതിർത്തി സന്ദർശിച്ച് മടങ്ങുന്ന വഴിയാണ് അപകടം.
“ഞങ്ങൾ ഇപ്പോഴും പ്രതീക്ഷയിലാണ്, പക്ഷേ ദുരന്ത മുഖത്ത് നിന്ന് വരുന്ന വിവരങ്ങൾ വളരെ ആശങ്കാജനകമാണ്,” പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.
“ഇരുട്ടാണ്, മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു, പക്ഷേ തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തകർ പ്രദേശത്ത് എത്തിയിട്ടുണ്ട് ..എന്നിരുന്നാലും, മഴ ചെളി സൃഷ്ടിച്ചു, തിരച്ചിൽ ദുഷ്കരമാക്കുന്നു,” ഒരു പ്രാദേശിക റിപ്പോർട്ടർ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa