Wednesday, November 27, 2024
Jeddah

കൊല്ലം പ്രവാസി സംഗമം ജിദ്ദ വാർഷികാഘോഷങ്ങൾ കാണികൾക്കു മികച്ച കലാവിരുന്നായി.

ജിദ്ദ- ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ. പി.എസ്. ജെ) പന്ത്രണ്ടാം വാർഷിക ആഘോഷം സംഘടിപ്പിച്ചു.

സര്‍ഗചേതനയുടെ മഴവില്‍ വര്‍ണങ്ങള്‍ വിതറിയ ഹൃദ്യമായ കലാപരിപാടികൾ ആഘോഷ രാവിന് മികവേകി. കുട്ടികളും മുതിര്‍ന്നവരും നിറഞ്ഞാടിയ വൈവിധ്യപൂര്‍ണമായ കലാസന്ധ്യയും സാംസ്കാരിക സമ്മേളനവും കേരളത്തിന്റെ പൈതൃകവും കൊല്ലത്തിന്റ സാംസ്കാരികതയും വിളമ്പുന്നതായി.

kollam.jpg

ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
രക്തദാന പരിപാടി അടക്കം കെ.പി.എസ്.ജെയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച ഉദ്ഘാടകന്‍, തുടര്‍ന്നും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്ന് അറിയിച്ചു. റഷീദ് കൊളത്തറ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് സലാം പോരുവഴി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാനവാസ് കൊല്ലം ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ സോമരാജന്‍ പിള്ള ആശംസ നേര്‍ന്നു. സെക്രട്ടറി വിജാസ് ചിതറ സ്വാഗതവും ട്രഷറര്‍ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

e69693a9-9982-4a1e-87f2-757a88f9ffde

പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ കലാം മഞ്ഞപ്പാറ, കലാസമിതി കണ്‍വീനര്‍ സജു രാജ് എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ കലാസന്ധ്യ വിസ്മയം തീർത്തു. കെ.പി.എസ്.ജെ ഗായകസംഘത്തിന്റെ അവതരണ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. കേരളത്തെ പിടിച്ചുലച്ച മഹാപ്രളയം പ്രമേയമാക്കി, ഒത്തൊരുമയുടെ സന്ദേശത്തെ കവിതയിലും നൃത്തച്ചുവടുകളിലും ആവാഹിച്ച് സുധാരാജു ഒരുക്കിയ സമൂഹനൃത്തം കാലിക പ്രസക്തിയുള്ള പ്രമേയം ചാരുതയോടെ ജനഹൃദയങ്ങളിൽ എത്തിച്ചു

6a3b7ab8-fdcf-4d94-a1a4-e41b33bbdea1

കേരളം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച എയര്‍കേരളയുടെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ വിമാനയാത്രയെ ഹാസ്യാത്മകമായി അവതരിപ്പിച്ച സ്കിറ്റ് സദസ്സിൽ ചിരി ഉണർത്തി. കുഞ്ഞുമാലാഖമാരും നക്ഷത്രങ്ങളും പുല്‍ക്കൂടുമൊക്കെ തിളങ്ങിയ ക്രിസ്മസ് ഗീതം സ്നേഹ സന്ദേശത്തിന്റെ അലയൊലികൾ കാണികളിലേക്കു പകർന്നു.

625b2c83-067e-4418-a376-05677faa933b.jpg

നൃത്തച്ചുവടുകളും നർമ്മത്തിൽ ചാലിച്ച ഡബ്മാഷും ഒപ്പനയുടെ മൊഞ്ചും ചടുലതാളങ്ങളുടെ സിനിമാറ്റിക് ഡാന്‍സും മികച്ച ഗായകരുടെ കലാ പ്രകടനങ്ങളുമെല്ലാം ആസ്വാദകർക്ക് നവ്യാനുഭവമായി.

35bbea43-262f-4a08-a75a-718c2b7d52bc.jpg

അലീഫ, എമിമ, തന്‍മയി, അദ്‌നാന്‍, ഷിലു, ലിയേഷ്, ലിയോണ്‍, അശ്ഫാഖ്, അയാന്‍, അമാന്‍, ഹാറൂണ്‍, സന, അയിശ, നിവേദിത, ഹന്ന, ടെസ, ആകിഫ, നൈറ ഫാത്തിമ, ഹിബ, സല്‍മാന്‍, ഫാത്തിമ, അമിത്, അമല്‍, ഹാജിറ, ലക്ഷ്മി, വൈഗ, സാന്ദ്ര, ആദര്‍ശ്, അബ്ദുല്ല, മുഹമ്മദ് ജാസിം, ജെവല്‍, അതുല്‍, ജോവന്ന, മെഹ്‌റിന്‍, സഹദ്, നിദ, ആയിശമറിയം എന്നീ കുട്ടികളാണ് കലാപരിപാടികളില്‍ പങ്കെടുത്തത്.

88289bf6-5ca2-4419-b080-f1a650b45ccd.jpg

കിരണ്‍, സോഫിയ സുനില്‍, മഞ്ജുഷ, റാഷിദ്, റെജികുമാര്‍, ലിന്‍സി ബിബിന്‍, ഷാനവാസ് കൊല്ലം, മുജീബ് പുലിയില എന്നിവര്‍ ഗാനങ്ങളാലപിച്ചു.

ebae739f-a13d-4f32-8fbc-4247255992ff.jpg

വനിതാ വിഭാഗം കണ്‍വീനര്‍ ഷാനി ഷാനവാസിന്റെ നേതൃത്വത്തില്‍ ലീന കലാം, സനൂജ മുജീബ്, സോഫിയ സുനില്‍, സുനബി ഷമീം, ജിനു വിജയ് എന്നിവരാണ് കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

10d633df-86b2-4786-b435-9fe8d10d7395.jpg

ഷമീം, ഷാനവാസ് സ്‌നേഹക്കൂട്, ഫസലുദ്ദീന്‍, ശിഹാബ് ദര്‍ഭക്കാട്, ഉദയന്‍, വിജയ്, അശ്‌റഫ് കരിക്കോട്, സിറാജ് അയത്തിൽ , സജിത്ത് , ഷാജി ഫ്രാൻസിസ് എന്നിവര്‍ വാര്‍ഷികാഘോഷപരിപാടികള്‍ നിയന്ത്രിച്ചു.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa