സൗദിയിൽ പൊടിക്കാറ്റും മണൽക്കാറ്റും കുത്തനെ കുറഞ്ഞു
സൗദി അറേബ്യയിലെ പൊടി, മണൽ കാറ്റുകളുടെ നിരക്ക് കഴിഞ്ഞ മാസത്തിൽ 80 ശതമാനം കുറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
റിപ്പോർട്ടുകൾ പ്രകാരം മധ്യ, കിഴക്കൻ മേഖലകളിലും പൊടിക്കാറ്റിൽ 80 ശതമാനവും ഖസീം ,നോർത്തേൺ ബോഡർ എന്നിവിടങ്ങളിൽ 100 ശതമാനവും കുറവുണ്ടായി.
റിയാദ് മേഖലയിൽ 95 ശതമാനവും അൽ-അഹ്സയിൽ 86 ശതമാനവും അറാറിൽ 100 ശതമാനവും കുറവ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും മണൽ, പൊടിക്കാറ്റ് മുന്നറിയിപ്പ് റീജിയണൽ സെൻ്റർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജമാൻ അൽ ഖഹ്താനി പറഞ്ഞു.
സൗദി വിഷൻ 2030 പദ്ധതികൾക്കുള്ളിൽ, പരിസ്ഥിതി സംരക്ഷണ മേഖലയിലെ രാജ്യത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളാണ് പൊടിയുടെ തോത് കുറയുന്നതിലെ ഈ ശ്രദ്ധേയമായ പുരോഗതിക്ക് കാരണമെന്ന് അൽ-ഖഹ്താനി പറഞ്ഞു.
പൊടി, മണൽ കൊടുങ്കാറ്റുകളുടെ ഫലങ്ങൾ കുറയ്ക്കുക, അവയുടെ ഫലങ്ങൾ പരിമിതപ്പെടുത്തുക, നിലവിലുള്ളതും ഭാവിയിലെയും തലമുറകൾക്ക് പാരിസ്ഥിതിക സുസ്ഥിരത വർദ്ധിപ്പിക്കുക എന്നിവയും ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa