കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, തോൽവിയുടെ കാരണം പരിശോധിക്കും; എം വി ഗോവിന്ദൻ
കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തോൽവിയുടെ കാരണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“തോൽവി ഞങ്ങൾ അംഗീകരിക്കുന്നു, വലിയ തോൽവി ഏറ്റുവാങ്ങാൻ ഇടയായിട്ടുള്ള സാഹചര്യമടക്കം എല്ലാം വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.”
“കഴിഞ്ഞ പ്രാവശ്യത്തെ തിരഞ്ഞെടുപ്പിന്റെ വിധിയും ഇത് തന്നെയായിരുന്നില്ലേ? അല്ലാതെ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമല്ല” എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്.
അതെ സമയം യു ഡി എഫ് സംവിധാനങ്ങളെ ചലിപ്പിച്ചത് കോൺഗ്രസോ മുസ്ലിം ലീഗോ അല്ലെന്നും, അത് ജമാഅത്തെ ഇസ്ലാമിയും, എസ് ഡി പി ഐ യുമാണ് എന്നാണ് എ കെ ബാലൻ അഭിപ്രായപ്പെട്ടത്.
കേരളത്തിലെ പൊതുമണ്ഡലത്തിൽ ഉണ്ടാകാൻ പോകുന്ന അപകടകരമായ സൂചനയുടെ ലക്ഷണമാണ് ജമാഅത്തെ ഇസ്ലാമിയുമായും, എസ് ഡി പി ഐ യുമായിട്ടുള്ള യു ഡി എഫ് ബന്ധമെന്ന് അദ്ദേഹം പറഞ്ഞു.
അത് കുറച്ചു കാണേണ്ട എന്നും അതിന്റെ അപകടം അവർ മനസ്സിലാക്കാൻ പോകുന്നതേ ഉള്ളൂ എന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa