Sunday, November 24, 2024
Saudi ArabiaTop Stories

മക്ക ഗേറ്റിന്റെ അഥവാ ഖുർആൻ ഗേറ്റിന്റെ ചരിത്രം അറിയാം

ജിദ്ദയിൽ നിന്ന് മക്കയിലേക്ക് പോകുമ്പോൾ ശുമൈസി കഴിഞ്ഞ് കുറച്ച് മുമ്പോട്ട് സഞ്ചരിക്കുംബോൾ ആരെയും കൗതുകപ്പെടുത്തുന്ന നിർമ്മിതിയായ മക്ക ഗേറ്റ് കാണാൻ സാധിക്കും.

ജിദ്ദ-മക്ക ഹൈവേയിൽ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഈ ഗേറ്റിനെ ഖുർആൻ ഗേറ്റ് എന്നും വിളിക്കാറുണ്ട്.  വിശുദ്ധ ഖുർആൻ തുറന്ന് വെച്ച രൂപത്തിൽ ആണ് ഇതിന്റെ നിർമ്മിതി എന്നതാണ് അതിന് കാരണം.

നാലു പതിറ്റാണ്ട് മുംബ് സൗദി വിഷ്വൽ അർട്ടിസ്റ്റ് ളിയ അസീസ് ആണ്  മക്ക ഗേറ്റ് രൂപകൽപ്പന ചെയ്തത്. ഒരു മരത്തിന്റെ സ്റ്റാന്റിൽ സ്ഥാപിച്ചിട്ടുള്ള ഖുർ ആനിൽ നിന്ന് ആകാശത്തേക്ക് പ്രകാശം സ്ഫുരിക്കുന്ന തന്റെ കാഴ്ചപ്പാടായിരുന്നു ഈ നിർമ്മിതിയുടെ ആശയപ്രചോദനം എന്ന് ളിയ അസീസ് പറഞ്ഞിട്ടുണ്ട്.

46 മില്യൺ റിയാൽ ചെലവിൽ 4,712 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമ്മിച്ച ഈ ഗെറ്റിനു  152 മീറ്റർ നീളവും 31 മീറ്റർ  വീതിയും ആണുള്ളത്.

ഗേറ്റിന്റെ പ്രധാന ആകർഷണമായ ഖുർആൻ പേജുകൾക്ക് 16.5 മീറ്റർ നീളവും 26 മീറ്റർ വീതിയും ആണുള്ളത്.

ഇതിന്റെ നിർമ്മാണത്തിനു റൈൻഫോർസ്ഡ് കോൺക്രീറ്റ് പ്രാഥമിക നിർമ്മാണ വസ്തുവായി ഉപയോഗിച്ചു.  പ്ലാസ്റ്റിക്, ഗ്ലാസ്, മരം, മൊസൈക്കുകൾ തുടങ്ങി മറ്റു നിരവധി വസ്തുക്കളും നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

രാത്രിയിൽ പ്രകാശിപ്പിക്കപ്പെടുമ്പോൾ ഏറെ മനോഹരമായി കാണപ്പെടുന്ന മക്ക ഗേറ്റ് മക്കയിൽ നിന്ന് ജിദ്ദയിലേക്ക് പോകുമ്പോൾ ഏകദേശം 5 കിലോമീറ്റർ കഴിഞ്ഞാൽ കാണാൻ സാധിക്കും.

മക്ക ഗേറ്റിന്റെ പകൽക്കാഴ്ചയും രാത്രി കാഴ്ചയും താഴെ കാണാം. വീഡിയോ.

✍️ജിഹാദുദ്ദീൻ അരീക്കാടൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്