ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിൽ ഭാഗമാകാനായി ഹാജിമാർ അറഫയിലേക്ക് നീങ്ങിത്തുടങ്ങി; വീഡിയോ കാണാം
അറഫ: വിശുദ്ധ ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമായ അറഫയിൽ നിൽക്കുന്നതിൽ ഭാഗമാകാനായി വിശ്വാസികൾ അറഫയിലേക്ക് നീങ്ങിത്തുടങ്ങി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർ ഒന്നിച്ച് സംഗമിക്കുന്നതിനാൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമം ആയാണ് അറഫ സംഗമത്തെ വിലയിരുത്തപ്പെടുന്നത്.
മിനയിൽ രാപാർത്ത ഹാജിമാർ ഇന്ന് പുലർച്ചയോടെത്തന്നെ അറഫയിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
ഇന്ന് സൂര്യാസ്തമയം വരെ അറഫയിൽ ആരാധനകളുമായി കഴിയുന്ന ഹാജിമാർ ശേഷം മുസ്ദലിഫയിൽ രാപാർക്കാനായി നിങ്ങും.
കാൽനടയായും ബസുകളിലും മെട്രോ ട്രെയിനുകളിലുമെല്ലാമായാണു ഹാജിമാർ പുണ്യഭൂമികളിൽ സഞ്ചരിക്കുന്നത്.
മക്ക മസ്ജിദുൽ ഹറാം ഇമാമും ഖത്തീബുമായ ശൈഖ് മാഹിർ അൽ മുഐഖലിയാണ് ഇന്നത്തെ അറഫാ ഖുതുബ നിർവ്വഹിക്കുക.
ഹാജിമാർ അറഫയിലേക്ക് നീങ്ങുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa