Saturday, September 21, 2024
Saudi ArabiaTop Stories

ഹജ്ജ് വേളയിൽ തീർഥാടകരെ സഹായിക്കാനായി ഒരുക്കിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച എയർ ആംബുലൻസുകൾ; വീഡിയോ കാണാം

മക്ക: സൗദി റെഡ് ക്രസൻ്റ് അതോറിറ്റിയുടെയും സെക്യൂരിറ്റി ഏവിയേഷൻ പ്രതിനിധീകരിക്കുന്ന പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെയും സഹകരണത്തോടെ ഈ വർഷത്തെ ഹജ്ജ് സീസണിൽ എയർ ആംബുലൻസ് സേവനം നൽകുന്നത് തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങൾ കവർ ചെയ്യുന്നതിനായി ലോകത്തിലെ ഏറ്റവും അത്യാധുനിക എയർ ആംബുലൻസുകൾ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ സഹിതം സജ്ജീകരിച്ചിട്ടുണ്ട്.

ഈ വർഷം, സായുധ സേനയുടെ മെഡിക്കൽ സർവീസസിൻ്റെ ഹെലികോപ്റ്റർ, ജെറ്റ് എയർ മെഡിക്കൽ ഇവാക്വേഷൻ എയർക്രാഫ്റ്റുകൾ എന്നിവ പൂർണ്ണ സജ്ജമാണ്.

ഓപ്പറേഷൻ, റിക്കവറി, ഇൻ്റൻസീവ് കെയർ റൂമുകൾ, ലബോറട്ടറികൾ, റേഡിയോളജി യൂണിറ്റുകൾ എന്നിവയുൾക്കൊള്ളുന്ന,  എമർജൻസി പ്ലെയിൻ ആശുപത്രികളായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വിമാനത്തിനുള്ളിൽ 4 മണിക്കൂർ പ്രവർത്തിക്കുന്ന ഓക്സിജൻ മെഷീനും ഒരുക്കിയിട്ടുണ്ട്.

എയർ ആംബുലൻസ് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് നോക്കാം; വീഡിയോ.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്