Saturday, September 21, 2024
Saudi ArabiaTop Stories

മാനവികത വിളിച്ചോതി അറഫാ സംഗമം ആരംഭിച്ചു; വീഡിയോ കാണാം

അറഫ: കറുത്തവനും വെളുത്തവനും , അറബിയും അനറബിയും, പണക്കാരനും പാവപ്പെട്ടവനും എല്ലാം തുല്യരാണെന്നും എല്ലാവരും അല്ലാഹുവിന്റെ അടിമകളാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് ഈ വർഷത്തെ അറഫാ സംഗമം ആരംഭിച്ചു.

ലോകത്ത് ഒരേ സമയം എറ്റവും കൂടുതൽ തീർഥാടകർ ഒരുമിക്കുന്ന ഏക സംഗമം ആണ് അറഫയിലേത്. 20 ലക്ഷം ഹാജിമാർ ആണ് ഇപ്പോൾ അറഫയിൽ ഉള്ളത്.

ശുഭ്ര വസ്ത്രധാരികളായി ലബ്ബൈക്ക മന്ത്ര ധ്വനികളും ആരാധനകളുമായി അറഫാ ഭൂമികയിൽ വിശ്വാസികൾ ഇനി ആത്മാനുഭൂതിയോടെ സൂര്യാസ്തമയം വരെ കഴിഞ്ഞ് കൂടും.

ളുഹർ മുതൽ ആണ് അറഫയിൽ നിൽക്കേണ്ട സമയം. ളുഹറും അസറും ഒരുമിച്ച് ജംആക്കി നമസ്ക്കരിക്കുന്ന ഹാജിമാർ സൂര്യാസ്തമയത്തോടെ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങും. ഹജ്ജ് ലഭിക്കണമെങ്കിൽ അറഫയിൽ ഒരു നിമിഷമെങ്കിലും നിൽക്കണം എന്നാണ് നിബന്ധന.

മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ അറഫ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് ഇപ്പോൾ അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സൗദിയിലെ മുതിര്‍ന്ന പണ്ഡിതനും മക്ക മസ്ജിദുല്‍ ഹറാമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് നേതൃത്വം നല്‍കുന്നത്. അറഫാ സംഗമ വീഡിയോ കാണാം.





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്