പത്താം ക്ലാസ് പാസായവർക്കും അവസരം; റിയാദ് ഇന്ത്യൻ എംബസിയിൽ ജോലിയൊഴിവ്
റിയാദ്: റിയാദ് ഇന്ത്യൻ എംബസിയിൽ മൂന്ന് തൊഴിലവസരങ്ങൾ പ്രസിദ്ധപ്പെടുത്തി എംബസി.
സൗദി ഇഖാമയുള്ള ഇന്ത്യക്കാർക്ക് അപേക്ഷ നൽകാം. ഓഫീസ് ബോയ് (1), ക്ലാർക്ക് (2) തസ്തികകളിലേക്കാണ് അവസരങ്ങൾ ഉള്ളത്. ശമ്പള സ്കെയിലും യോഗ്യതയും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും അറിയാം.
ഓഫീസ് ബോയിയുടെ ശമ്പളം ആരംഭിക്കുന്നത് 2400 റിയാലിൽ ആണ്. വിവിധ ഘട്ടങ്ങളായുഌഅ ഇൻക്രിമെന്റുകൾക്ക് ശേഷം ശമ്പള സ്കെയിൽ 5880 റിയാൽ വരെ എത്തും.
ക്ലർക്കിന്റെ ശമ്പളം ആരംഭിക്കുന്നത് 4000 റിയാലിൽ ആണ്. വിവിധ ഘട്ടങ്ങളായുളള ഇൻക്രിമെന്റുകൾക്ക് ശേഷം ശമ്പളം 9800 റിയാൽ വരെ എത്തും.
ഓഫീസ് ബോയിക്ക് വേണ്ട യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തതുല്യ സർട്ടിഫിക്കറ്റ് വേണം, ഇംഗ്ലീഷ് പരിജ്ഞാനം വേണം, അറബി വർക്കിംഗ് നോളജ് അഭികാമ്യം, ജൂൺ 1 2024 നു 35 വയസ്സ് കവിയാൻ പാടില്ല.അപേക്ഷകൾ അറ്റസ്റ്റ് ചെയ്യണം (സ്റ്റേറ്റ്, ഇന്ത്യൻ വിദ്യാഭ്യാസ-വിദേശകാര്യ മന്ത്രാലയം, സൗദി എംബസി).
ക്ലർക്കിനു വേണ്ട യോഗ്യത : ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം. സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യിക്കണം. ഇംഗ്ളീഷ് എഴുത്ത് – സംസംരം അറിയണം. അറബി അഭികാമ്യം.
ജൂൺ 1 2024 നു 35 വയസ്സ് കവിയാൻ പാടില്ല.
അപേക്ഷകൾ ഷോർട്ട് ലിസ്റ്റ് ചെയ്ത് റിട്ടേൺ ടെസ്റ്റ് നടത്തും. എഴുത്തുപരീക്ഷയ്ക്ക് യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് വിളിക്കും. ബോർഡ്/സെലക്ഷൻ കമ്മിറ്റി ആയിരിക്കും അഭിമുഖം നടത്തുക. ഉദ്യോഗാർത്ഥിയുടെ മൊത്തത്തിലുള്ള വ്യക്തിത്വവും ഈ മേഖലയിലെ അനുഭവവും അഭിമുഖത്തിൽ പരിശോധിക്കും.
അപേക്ഷകൾ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ഷീറ്റുകളുടെയും പകർപ്പുകൾ, അനുഭവം കാണിക്കുന്ന രേഖകൾ / പങ്കെടുത്ത ഏതെങ്കിലും പ്രത്യേക പരിശീലന കോഴ്സ് എന്നിവ സഹിതം ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ജൂൺ 30 ആണ്.(എഴുത്ത് പരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവ ബാധകമാകുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്).
മേല്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:
https://forms.gle/GnSGmeesvc8jNmLW8
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa