സൗദിയിൽ ഇന്ന് ഭൂചലനം ഉണ്ടാകാനിടയായ കാരണം വ്യക്തമാക്കി ജിയോളജിക്കൽ സർവേ
സൗദിയിലെ ഹായിലിലുണ്ടായ ഭൂമി കുലുക്കത്തെ സംബന്ധിച്ച് സൗദി ജിയോളജിക്കൽ സർവേ വിശദീകരണം നൽകി.
ഹായിൽ നഗരത്തിൽ നിന്ന് 107 കിലോമീറ്റർ അകലെ 5.86 കിലോമീറ്റർ താഴ്ചയിലാണ് ഹായിൽ മേഖലയിൽ ഭൂചലനം ഉണ്ടായതെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബൽ ഖൈൽ വ്യക്തമാക്കി.
ഭൂചലനം ഉണ്ടാകാനുള്ള കാരണം പൊതുവെ ടെക്റ്റോണിക് സമ്മർദ്ദങ്ങളും ഹുതൈമയിലെ അഗ്നിപർവ്വത മാഗ്മയുടെ ചലനവുമാണ്, ഇത് ഭൂകമ്പ പ്രവർത്തനത്തിന് കാരണമായി, എന്നാൽ ഭൂകമ്പത്തിൻ്റെ അളവ് ദുർബലവും ശരാശരിയിലും കുറവുമാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചക്ക് 12:03 നായിരുന്നു ഹായിൽ മേഖലയിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa